പ്രധാനമന്ത്രി നരേന്ദ്രമോഡി സംഭവസ്ഥലത്ത് എത്തുന്നതിനെ കേരള പൊലീസ് എതിര്‍ത്തിരുന്നതായി ഡിജിപി സെന്‍കുമാര്‍

പരവൂര്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി സംഭവസ്ഥലത്ത് എത്തുന്നതിനെ കേരള പൊലീസ് എതിര്‍ത്തിരുന്നതായി ഡിജിപി സെന്‍കുമാര്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് സെന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അപകടമുണ്ടായപ്പോള്‍ വെള്ളം പോലും കുടിക്കാതെ പൊലീസ് സേനയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ദുരന്തമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സംഭവസ്ഥലത്ത് എത്തിയാല്‍ അദ്ദേഹത്തിനും എല്ലാവിധ സുരക്ഷയും ഒരുക്കേണ്ടി വരും. അതിനാല്‍ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്നതാണ് നല്ലതെന്ന് താന്‍ അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി അറിയിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചതാണെന്നും എന്നാല്‍ എസിപിജി വിളിക്കുമ്പോള്‍ സംസാരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. തുടര്‍ന്ന് എസ്പിജി വിളിച്ചപ്പോള്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടി വരുമെന്നും, അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും സൂചിപ്പിച്ചു.
തിങ്കളാഴ്ച ദുരന്ത സ്ഥലത്ത് എത്തുന്നതാകും നല്ലതെന്ന കാര്യവും പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി അന്നുതന്നെ സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനാല്‍ മറ്റുവഴികളില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അദ്ദേഹത്തിനും, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കിയെന്നും ഡിജിപി പറയുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha