ദാമ്പത്യം തകര്‍ക്കാന്‍ ഫേസ്ബുക്കും

2015 ല്‍ ഫയല്‍ ചെയ്യപ്പെട്ട 19.028 വിവാഹമോചന കേസുകളില്‍ 12,000 എണ്ണത്തില്‍ ഫേസ്ബുക്കും മൊബൈല്‍ ആപ്ലിക്കേഷന്‍സും വില്ലനാവുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. വിവാഹമോചന കേസുകളില്‍ സാമൂഹ്യമാധ്യമം വില്ലനാവുന്നത് ആദ്യമാണെന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രഗല്ഭരായ അഭിഭാഷകര്‍ പറയുന്നു. പങ്കാളി സദാസമയവും ഫേസ്ബുക്കിലും മൊബൈല്‍ ആപ്പുകളിലുമാണെന്നാണ് ഫയല്‍ ചെയ്യുന്ന വിവാഹമോചന ഹര്‍ജിയിലെ പ്രധാന ആരോപണം. പങ്കാളി മൊബൈല്‍ ആപ്പില്‍ തൂങ്ങിയാല്‍ വീട്ടുകാര്യങ്ങള്‍ ആരുനോക്കും എന്നതാണ് പ്രധാന ചോദ്യം. പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് മൊബൈല്‍ ആപ്പുകളില്‍ കുരുങ്ങിയതെന്നത് മറ്റൊരു വിരോധാഭാസം.
വിവാഹമോചന ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. തിരുവനന്തപുരമാണ് ഇതില്‍ മുമ്പില്‍. 2968 കേസുകളാണ് കഴിഞ്ഞവര്‍ഷം തിരുവനന്തപുരം കുടുംബക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങള്‍ അത്രയൊന്നും സജീവമല്ലാത്ത വയനാടാണ് പിന്നില്‍. വെറും 239 കേസുകള്‍.
പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ വിവാഹേതര ബന്ധങ്ങളും വര്‍ധിക്കുകയാണ്. ഫേസ്ബുക്കിലും മറ്റുമുള്ള സൗഹൃദം പിന്നീട് പ്രണയത്തില്‍ കുരുങ്ങാറുള്ള കേസുകളും കുറവല്ല. പ്രണയം മൂക്കുമ്പോഴായിരിക്കും കാമുകന്‍ കുഴിയിലേയ്ക്ക് കാലും നീട്ടി ഇരിപ്പാണെന്ന് മനസിലാകുന്നത്. കാരണം കുഴിയിലെത്തും വരെ ഫേസ്ബുക്കിലൂടെ പ്രണയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പുരുഷമേല്‍ക്കോയ്മ, സ്ത്രീധനം, അമ്മായിയമ്മ പോര്, ഈഗോ തുടങ്ങിയ സാധാരണ കാരണങ്ങള്‍ ഇതിനൊപ്പം തന്നെ സജീവമാണ്. നവദമ്പതികള്‍ പോലും ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്നതാണ് മറ്റൊരു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha