ഈ മാസം 21 മുതൽ സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മിൽമ... സർക്കാറിൻറെ അനുമതി നിർണായകമാകും

ഈ മാസം 21 മുതൽ സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മിൽമ. എന്നാൽ, വിഷയത്തിൽ അധികാരമേൽക്കുന്ന സർക്കാറിൻറെ അനുമതി നിർണായകമാകും. പുതുക്കിയ വില 21 മുതൽ നിലവിൽ വരുമെന്നും നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനമെന്നുമാണ് മിൽമ വൃത്തങ്ങൾ .
ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന് അംഗീകാരം നൽകും. കഴിഞ്ഞ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനമുള്ളത്.
അതേസമയം ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിൻറെ വില വർധിപ്പിക്കുന്നത്. ആറുരൂപയുടെ വർധനവാണ് ആവശ്യപ്പെട്ടതെങ്കിലും നാലുരൂപ വർധിപ്പിക്കാനാണ് കഴിഞ്ഞ സർക്കാർ അനുമതി നൽകിയത്. ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
പുതുക്കിയ വർധന പ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീരകർഷകർക്ക് ലഭ്യമാക്കാനാണ് തീരുമാനം. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവെക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധന തീരുമാനിച്ചത്.
അതേസമയം പുതിയ സർക്കാർ അധികാരത്തിഅധികാരമേൽക്കുന്ന ഉടനെ വില വർധനയുണ്ടാകുന്നതിനോട് സർക്കാർ സഹകരിക്കുമോയെന്ന് കണ്ടറിയണം.
"
https://www.facebook.com/Malayalivartha


























