മാസപ്പിറവി ദൃശ്യമായില്ല.... സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28ന്...

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 28ന്. ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച്ച ദുൽഹജ് 1 ആയി കണക്കാക്കി
ബലിപെരുന്നാൾ 28ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ .
അതേസമയം സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായി. ഇന്നലെ വൈകിട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദി സുപ്രീംകോടതിയാണ് ഹജ്ജ്, പെരുന്നാൾ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ മെയ് 27ന് ആഘോഷിക്കും.
ഇതനുസരിച്ച് ലക്ഷക്കണക്കിന് തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്റെ കർമങ്ങൾക്ക് 25-ന് തുടക്കമാകും. 26നായിരിക്കും അറഫാ സംഗമം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ ഇപ്പോൾ മക്കയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് മക്കയും മദീനയും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.
https://www.facebook.com/Malayalivartha
























