കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ..ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്..

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ. ചടങ്ങുകൾ പുരോഗമിക്കുന്നു.ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കാനിരിക്കെ നിറഞ്ഞുകവിഞ്ഞ് സെൻട്രൽ സ്റ്റേഡിയം. സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്.
പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പാസ് ഉള്ളവരെ മാത്രമാണ് ബാരിക്കേഡ് കടത്തിവിടുന്നത്.രമേശ് ചെന്നിത്തല ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമായി.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പതിറ്റാണ്ടിന് ശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെയാണ് തലസ്ഥാനത്തെ സത്യപ്രതിജ്ഞാ അനിയന്ത്രിതമായത്.
https://www.facebook.com/Malayalivartha























