സങ്കടക്കാഴ്ചയായി... എടക്കാട് നടാലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം

എടക്കാട് നടാലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കണ്ണൂർ താണയിലെ കൈരളി എ ഞ്ചിനിയറിങ് സ്ഥാപനത്തിലെ മെക്കാനിക്ക് അണ്ടലൂർ കാവിന് സമീപത്തെ ശ്രീ ശ്രാവൺ ഹൗസിലെ ദിനേശൻ (61) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് ബൈക്കിൽ വരവേ നടാലിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചാലയിടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മേലൂരിലെ പരേതരായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ.
ശ്രീജയാണ് ദിനേശന്റെ ഭാര്യ. മുദൂൽ, അമൃത് എന്നിവർ മക്കളാണ്. ഉഷ, രാധ, സുധ, പരേതയായ നിർമ്മല എന്നിവർ സഹോദരങ്ങളാണ്. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി. ലോറി ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























