പെരുവയല്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പീഡന പരാതി

അംഗന്‍വാടി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പരാതി. പെരുവയല്‍ പഞ്ചായത്തിലെ സിപിഎം അംഗമായ എം. എം പ്രസാദിനെതിരെയാണ് കുന്ദമംഗലം പോലീസില്‍ പീഡന പരാതി ലഭിച്ചത്. സിപിഎം പൂവാട്ടുപറമ്പ് മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു പ്രസാദ്. ആരോപണത്തിന് പിന്നാലെ ഇയാളെ സിപിഎം പുറത്താക്കി. മെമ്പര്‍ സ്ഥാനം രാജിവെക്കാനും നിര്‍ദേശം മെയ് ഏഴിനായിരുന്നു സംഭവം. അംഗന്‍വാടിയില്‍ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും പരാതി ഉയര്‍ന്നു. പ്രസാദിന്റെ രാജിയാവശ്യപ്പെട്ട് പെരുവയല്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ അംഗന്‍വാടി ജീവനക്കാരുടെ പ്രതിഷേധം. യുഡിവൈഎഫ് പ്രവര്‍ത്തകരും പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നു.
https://www.facebook.com/Malayalivartha





















