സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ.... സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ നൽകും. സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .
നിലവിൽ 2000 രൂപയാണ് ക്ഷേമ പെൻഷൻ. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. 2011 - 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകൾ ഘട്ടംഘട്ടമായി വർദ്ധിപ്പിച്ചാണ് ക്ഷേമ പെൻഷൻ 2000 രൂപയാക്കിയത്.
അതേസമയം പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























