അങ്കമാലിയിൽ പത്തുവയസ്സുകാരൻ വീട്ടിൽ മരിച്ച നിലയിൽ...

പത്തുവയസ്സുകാരനെ അമ്മവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. ചൊവ്വ വൈകുന്നേരം ആറോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ട ആകതിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.
ദിവ്യയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കുറച്ചുനാളായി രമേശും കുടുംബവും പാലിശേരിയിൽ ദിവ്യയുടെ വീട്ടിലാണ് താമസിക്കുന്നത്. ആകത് ഇൗ വർഷം അഞ്ചാംക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. സഹോദരൻ: അദ്വൈത്.
"
https://www.facebook.com/Malayalivartha
























