കലക്ടര്‍ ഷൈനമോള്‍ക്കെതിരായ ക്ഷേത്രഭാരവാഹികളുടെ നീക്കങ്ങള്‍ വിലപ്പോയില്ല;ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത കലക്ടറേറ്റിലെ സിസി ക്യാമറകളില്‍ പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന്റെ ദൃശ്യങ്ങളില്ല

കളക്ടര്‍ പോലീസിനെതിരെ തിരിഞ്ഞതോടെ കളക്ടറെ കുടുക്കാന്‍ ആസൂത്രണ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ. സംശയിക്കേണ്ടിയിരിക്കുന്നു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറും പൊലീസ് മേധാവികളും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഭാഗമായാണ് കലക്ടറേറ്റിലെ സിസി ടിവി ക്യാമറകള്‍ കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് പിടിച്ചെടുത്തത് എന്ന ആരോപണം ശക്തമായിരുന്നു. ഈ ആരോപണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സിസി ടിവി ക്യാമറകളില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചില്ല. വെടിക്കെട്ടിന് അനുമതി തേടി പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ടുവെന്ന ആരോപണത്തിന്റെ സാഹചര്യത്തിലാണ് സിസി ടിവി ദൃശ്യങ്ങള്‍ െ്രെകംബ്രാഞ്ച് പരിശോധിച്ചത്. എന്നാല്‍ ക്ഷേത്രഭാരവാഹികള്‍ ഷൈനമോളെ കണ്ടതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ ലഭിക്കില്ലെന്നതാണ് വ്യക്തമാകുന്നത്.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ച്? സംഘം കലക്ടറേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
സിവില്‍ സ്‌റ്റേഷനില്‍ 15 സി.സി.ടി.വി കാമറകളാണുള്ളത്. ഇതില്‍ വിക്കറ്റ് ഗേറ്റുകളിലെ കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമെന്ന് അധികൃതര്‍ പറയുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍ വിശദമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കാനാണ് െ്രെകംബ്രാഞ്ചിന്റെ നീക്കം. ദൃശ്യങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ വിദഗ്ദ്ധ സഹായത്തോടെ വീണ്ടെടുക്കാനും സാധ്യതയുണ്ട്.
എന്നാല്‍ അതേ സമയം കളക്ടര്‍ക്ക് ക്ലീന്‍ ചിറ്റുമായി മന്ത്രി അടൂര്‍ പ്രകാശ് ഇന്ന് രംഗത്തെത്തി. കളക്ടറുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
കലക്ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് െ്രെകംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്നത് വ്യക്തമായത്. സി.സി.ടി.വി പ്രവര്‍ത്തനരഹിതമായതിനാലാണ് ദൃശ്യങ്ങള്‍ പതിയാതിരുന്നതെന്നാണ് െ്രെകംബ്രാഞ്ച് നിഗമനം. കൂടുതല്‍ പരിശോധന നടത്താനാണ് പോലീസിന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha