കൊച്ചിയെ നടുക്കി അരും കൊല... പാലുവാങ്ങാന്‍ പോയ പത്തുവയസുകാരനെ 17 തവണ കുത്തി; കൊലയാളി സജി ദേവസ്യ മാനസിക രോഗിയെന്ന് സംശയം

കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി പത്ത് വയസ്സുകാരനെ കുത്തിക്കൊന്നു. കടയില്‍ പോയി മടങ്ങുവഴി മാനസിക രോഗിയുടെ ആക്രമത്തിലാണ് കുട്ടി മരിച്ചത്. എറണാകുളം പുല്ലേപടിയിലാണ് സംഭവം, പുല്ലേപ്പടി സ്വദേശി പറപ്പള്ളി ക്രിസ്റ്റി ജോണാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സജി ദേവസ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും പുല്ലേപ്പടി സ്വദേശിയാണ്.
കടയില്‍ പാല്‍ വാങ്ങാന്‍ പോയതായിരുന്നു ക്രിസ്റ്റി. ക്രിസ്റ്റിയുടെ ആദ്യ കുര്‍ബാന അടുത്ത ശനിയാഴ്ച നിശ്ചയിച്ചിരിക്കുകയായിരുന്നു. കഴുത്തിന് ചുറ്റും കുത്തേറ്റാണ് ക്രിസ്റ്റി ജോണ്‍ മരിച്ചത്. ക്രിസ്റ്റിയുടെ കഴുത്തിന് ചുറ്റുമായി 17 കുത്തേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha