ആയിരം വര്‍ഷത്തോളം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന താഴത്തങ്ങാടി പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം

ആയിരം വര്‍ഷത്തോളം പഴക്കമുള്ള കോട്ടയം താഴത്തങ്ങാടി മുസ്ലീം പള്ളിയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു.
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഹിന്ദു ക്ഷേത്രങ്ങളിലും മുസ്ലീം പള്ളികളിലും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണിത് എന്നത് ശ്രദ്ധേയമാണ്.
നിര്‍മ്മാണത്തിലെ കരവിരുത് കൊണ്ടും കൊത്തുപണികള്‍ കൊണ്ടും ശ്രദ്ധേയമാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളാണ് പള്ളിയിലെത്തുന്നത്.
എന്നാല്‍ ഉപാധികളോടെ നിശ്ചിത സമയത്തേക്ക് മാത്രമാണ് പ്രവേശനം. മെയ് എട്ടിന് പ്രത്യേകം പ്രവേശനം അനുവദിക്കുമെന്നും പള്ളിക്കമ്മിറ്റി പ്രസിഡന്റ് അഡ്വക്കറ്റ് നവാബ് മുള്ളടം പറഞ്ഞു.
പ്രാര്‍ത്ഥനയ്ക്കായല്ല പള്ളിയുടെ ഉള്‍വശം കാണുന്നതിനാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതെന്ന് ചില ഭാരവാഹികള്‍ പറഞ്ഞെങ്കിലും പല സ്ത്രീകളും പള്ളിക്കകത്ത് നമസ്‌കരിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ് താജ് ജുമാ മസ്ജിദ് എന്ന് കൂടി അറിയപ്പെടുന്ന താഴത്തങ്ങാടി പള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha