മാണിക്ക് പിന്നാലെ കുഞ്ഞിക്കക്കും ചെന്നിത്തലയുടെ വിലക്ക്

വിവാദസന്യാസി സന്തോഷ് മാധവന്റെ സ്ഥാപനത്തിന് ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവുനല്‍കി പുത്തന്‍വേലിക്കരയിലെ 112 ഏക്കര്‍ മിച്ചഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സ് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ കുരുക്കി. മന്ത്രി കെ.എം. മാണിയെ ബാര്‍കേസില്‍ കുരുക്കിയ വിജിലന്‍സ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ കേസില്‍ കുരുക്കുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഗ്രഹങ്ങളെല്ലാം പൂവണിയും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലെങ്കില്‍ കുഞ്ഞിക്ക കുഴയും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിനായി ചരടുവലികള്‍ നടത്തിയപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും മന്ത്രിയായിരുന്ന കെ.എം. മാണിയുമാണ് ചെന്നിത്തലയുടെ മോഹം തല്ലികെടുത്തിയത്.
കഴിഞ്ഞദിവസം പുത്തന്‍വേലിക്കര കേസ് പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി സംഭവത്തില്‍ കൂടുതല്‍ അനേ്വഷണത്തിന് ഉത്തരവിട്ടിരുന്നു. ഭൂമിദാനത്തില്‍ അടൂര്‍പ്രകാശിന് യാതൊരു ബന്ധവുമില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയുടെ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നതെന്നും വിജിലന്‍സ് വകുപ്പ് കോടതിയില്‍ എഴുതികൊടുത്ത വിശദീകരണത്തില്‍ പറയുന്നു. അടുത്തമാസം അഞ്ചിന് വിശദമായ അനേ്വഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതിയുടെ ആവശ്യം.
കുഞ്ഞാലിക്കുട്ടി കാബിനറ്റില്‍ ഫയല്‍ എത്തിച്ചു എന്നു വെറുതെ എഴുതിയാല്‍ പോരെന്നും അത് വിശദീകരിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം. ഐ.ടി. പദ്ധതിക്ക് വേണ്ടിയാണ് സന്തോഷ് മാധവന്റെ ഭൂമിക്ക് നിയമത്തില്‍ ഇളവ് അനുവദിച്ചത്. ഐ.ടി യുടെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ തന്നെ ഉത്തരവ് പിന്‍വലിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha