Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യപ്രതിഞ്ജയ്ക്ക് മുന്നോടിയായി സുരേഷ് ഗോപി ഡല്‍ഹിയിലെത്തി

26 APRIL 2016 10:18 AM IST
മലയാളി വാര്‍ത്ത.

നിയുക്ത രാജ്യസഭാംഗം സുരേഷ് ഗോപി ഡല്‍ഹിയിലെത്തി. സത്യപ്രതിഞ്ജയ്ക്ക് മുന്നോടിയായാണ് സുരേഷ് ഗോപി രാജ്യതലസ്ഥാനത്ത് എത്തിയത്. പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ കൈ തൊട്ട് വന്ദിച്ച ശേഷമാണ് ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപി പാര്‍ലമെന്റിലേക്ക് കയറിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യമായി പാര്‍ലമെന്റില്‍ പ്രവേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇപ്രകാരമാണ് ചെയ്തത്.കൈതൊട്ട് വന്ദിച്ച ശേഷം പാര്‍ലമെന്റില്‍ പ്രവേശിച്ച സുരേഷ് ഗോപി തിരികെ വന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമായി രാജ്യസഭയില്‍ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ എത്താതിരുന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് സ്വീകരിച്ചത്.രാജ്യസഭാ ഉപാധക്ഷ്യന്‍ പി.ജെ കുര്യനും താരത്തെ സ്വീകരിക്കാനെത്തി. കെ. കരുണാകരനും ഒ. രാജഗോപാലുമാണ് തന്റെ റോള്‍ മോഡലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കെ. കരുണാകരന്റെ പ്രവര്‍ത്തനങ്ങളും മന്ത്രിയായിരുന്നപ്പോഴത്തെ ഒ. രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളുമാണ് തനിക്ക് മാതൃകയെന്ന് നടന്‍ സുരേഷ് ഗോപി. വോട്ടുതേടി എംപിയാകുമ്പോള്‍ മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്ന് തെളിയിക്കും. എന്‍എഫ്ഡിസി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടപ്പോഴുണ്ടായ അവഹേളനങ്ങള്‍ മിണ്ടാതെ സഹിച്ചു. നോമിനേറ്റഡ് എംപിയായി പ്രവര്‍ത്തിച്ചു തെളിയിക്കും. ഇതിനു മുകളിലേക്കുള്ള സ്ഥാനങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (21 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (55 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends