തെരഞ്ഞെടുപ്പ്: കേരളത്തില്‍നിന്നു പിടിച്ചെടുത്തത് 18.5 കോടി

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കേരളത്തില്‍ അനധികൃതമായി സൂക്ഷിച്ച 18.5 കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പിടിച്ചെടുത്ത ആകെ തുകയാണ് ഇത്. പണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 32 പേരെ പോലീസും ഇന്‍കം ടാക്‌സും അറസ്റ്റ് ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ 140 നിയോജ മണ്ഡലങ്ങളിലേക്ക് മേയ് 16നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍നിന്ന് രണ്്ടു കാറുകളില്‍ അനധികൃതമായി സൂക്ഷിച്ച 2.75 കോടി രൂപ പിടിച്ചെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha