തട്ടിക്കൊണ്ടു പോയെന്ന കഥ അന്വേഷിച്ചപ്പോള്‍ കള്ളി പുറത്ത്; ഒരു ലക്ഷം രൂപയ്ക്ക് ഒരുവയസുള്ള കുഞ്ഞിനെ വിറ്റു

തട്ടിക്കൊണ്ടു പോയെന്ന കള്ളകഥയുണ്ടാക്കിയ രക്ഷിതാക്കള്‍ പിടിയില്‍. ഒരു വയസുള്ള കുഞ്ഞിനെ അമ്മയും അച്ഛനും ചേര്‍ന്നാണ് ഒരുലക്ഷം രൂപയ്ക്ക് വിറ്റത്. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം നടന്നത്.
ഇതുമായി ബന്ധപ്പെട്ടു മകനെ വിറ്റ ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നു പോലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കുട്ടിയെ വിറ്റ വിവരം പുറത്തറിയുന്നത്.
അണക്കപ്പാറയില്‍ മുഹമ്മദ്കുട്ടി (56), ഭാര്യ റംലത്ത് (36) എന്നിവരെയും കുട്ടിയെ വാങ്ങിച്ച തമിഴ്‌നാട് സായ്‌നഗര്‍ ജോണ്‍ സുന്ദര്‍ (47), ഇടനിലക്കാരനായ കിഴക്കഞ്ചേരി ഇളങ്കാവ് ജ്യോതി (37) എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ ജ്യോതി മുഖേനയാണ് ജോണ്‍ സുന്ദര്‍ എന്നയാള്‍ക്ക് കുട്ടിയെ വിറ്റത്.
അമ്മയ്ക്ക് അസുഖമായതിനാല്‍ കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാലാണ് ഒരുലക്ഷം രൂപയ്ക്കു കുട്ടിയെ വിറ്റതെന്നു രക്ഷിതാക്കള്‍ പറയുന്നു. ഇടനിലക്കാരായി പ്രവര്‍ത്തിച്ച വള്ളിയോട് ലക്ഷ്മണന്‍, കോയമ്പത്തൂര്‍ സ്വദേശി രാമന്‍കുട്ടി എന്നിവരെക്കൂടി പിടികൂടാനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























