എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലം www.results.itschool.gov.in, www.result.itschool.gov.in -ല്‍ ലഭ്യമാകും

ഇന്നു രാവിലെ 11-നു എസ്എസ്എല്‍സി പരീക്ഷാഫലം ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിനു നല്‍കി പ്രകാശനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ഇന്നലെ പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി.
ആര്‍ക്കും ഇത്തവണ മോഡറേഷന്‍ നല്‍കേണ്ടെന്നാണു തീരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടെങ്കിലും വലിയതോതിലുള്ള കുറവ് ഉണ്ടാകില്ലെന്നാണു സൂചന. അടുത്ത വര്‍ഷം മുതല്‍ പരീക്ഷയുടെ നിലവാരം കുറെക്കൂടി ഉയര്‍ത്തണമെന്നാണു ഫലം വിലയിരുത്തിയ പരീക്ഷാ ബോര്‍ഡിന്റെ അഭിപ്രായം.
ജയിക്കുന്നതിന് എഴുത്തുപരീക്ഷയ്ക്കും തുടര്‍ മൂല്യനിര്‍ണയത്തിനും പ്രത്യേകം മിനിമം മാര്‍ക്ക് നടപ്പാക്കണമെന്ന നിര്‍ദേശവും ബോര്‍ഡ് വച്ചിട്ടുണ്ട്. ഇത്തവണ പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും കര്‍ശനമായി നടത്തിയിട്ടും അതിന്റെ പ്രതിഫലനം പരീക്ഷാഫലത്തില്‍ കാണുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
തന്നിട്ടുള്ള വെബ്സൈറ്റില്‍ കയറിയിട്ട് ചെക്ക്റിസള്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പേര്, ആപ്ലിക്കേഷന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുമ്പോള്‍ റിസള്‍ട്ട് ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha