വിഎസിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി; 31 കേസുകളുണ്ടെന്നു പറയുന്ന വിഎസ് ഇത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണം

വിഎസിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുകളുണ്ടെന്ന ആരോപണം തിരുത്തിയില്ലെങ്കില്‍ വി.എസ്.അച്യുതാനന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. തനിക്കെതിരെ 31 കേസുകളുണ്ടെന്നു പറയുന്ന വിഎസ് ഇത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അടിസ്ഥാനമില്ലാതെ ആവര്‍ത്തിക്കുന്ന ആരോപണം തിരഞ്ഞെടുപ്പില്‍, തന്നെ മാത്രമല്ല മറ്റു 139 സ്ഥാനാര്‍ഥികളെയും ബാധിക്കുമെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസത്തിനകം ആരോപണം തിരുത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ 136 കേസുകള്‍ സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഉണ്ടെന്നാണ് വിഎസ് ആരോപിച്ചത്. 136 പോയിട്ട് ഒരു കേസെങ്കിലും ഉണ്ടെങ്കില്‍ വിഎസ് പറയണം. ഒരു കേസിന്റെയെങ്കിലും പ്രഥമ വിവര റിപ്പോര്‍ട്ട് വിഎസ് കൊണ്ടുവരണം. ആകെ എഫ്‌ഐആര്‍ ഇട്ടത് കെ.എം.മാണിക്കെതിരെ ആണ്. ആ എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷ കോടതിയിലാണ്. അതുപോലും കേസല്ലാതായി എന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്.
എന്നാല്‍, തനിക്കെതിരെ എത്രകേസ് വേണമെങ്കിലും മുഖ്യമന്ത്രി നടത്തിക്കോളൂ, അതിനെയെല്ലാം നേരിടുമെന്നാണ് വിഎസ് പ്രതികരിച്ചത്. എന്നോടു കേസ് പറഞ്ഞു തോറ്റവരാണു കേരളത്തിലെ പല പ്രമുഖരും. ഉമ്മന്‍ ചാണ്ടിയോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ, സരിത നായര്‍ നിങ്ങള്‍ക്കെതിരെ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ടല്ലോ. അതു സംബന്ധിച്ച് എന്തേ ഒരന്വേഷണം നടത്താത്തത്?
കണ്ണൂരിലെ ധര്‍മടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിഎസ് രൂക്ഷമായി വിമര്‍ശിച്ചത്. മന്ത്രിമാരും അവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണവും പറഞ്ഞായിരുന്നു വിഎസിന്റെ പ്രസംഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha