എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച, വിജയശതമാനം 96.59

സ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. ആകെ പരീകഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.98 ശതമാനത്തിന്റെ കുറവാണ്. 98.57 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനമെങ്കിലും സേ പരീക്ഷയുടെ ഫലം കൂടി പുറത്തുവന്നപ്പോള്‍ അത് 99.16 ശതമാനമായിരുന്നു. ഇക്കുറിയും സേ പരീക്ഷകൂടി കഴിയുമ്പോള്‍ വിജയ ശതമാനത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായേക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പികെ മൊഹന്ദിയാണ് ഫലം പ്രഖ്യാപിച്ചത്.
4,74,289 പേരാണ് ഇത്തവണ റെഗുലര്‍ സ്‌കീമില്‍ പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 83,315 വിദ്യാര്‍ത്ഥികളായിരുന്നു മലപ്പുറത്ത് പരീക്ഷയെഴുതിയത്. 12,451 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. മലപ്പുറം ജില്ലയിലെ പികെഎംഎം എച്ച്എസിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. പികെഎംഎം എച്ച്എസില്‍ 2347 കുട്ടികളും പട്ടം സെന്റ് മേരീസ് എച്ച്എസ്എസില്‍ 1647 കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha