പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് വ്യാപക വിമര്‍ശനം. കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം ഒരിടത്തും ഉണ്ടാകില്ലെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
പോസ്റ്റിന് പിന്നാലെ ശ്രീരാമനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളി സംഘങ്ങള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. 'പുലിക്കളി പലര്‍ക്കും ജീവിത മാര്‍ഗമാണെന്നും സിനിമയില്‍ അഭിനയിക്കുമ്പോള്‍ കലാകാരന്മാര്‍ രൂപമാറ്റം വരുത്തുന്നതിനെക്കുറിച്ച് അഭിപ്രായമില്ലേ' എന്നും ചോദിച്ചുകൊണ്ട് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ഒരു ചിത്രത്തിനൊപ്പമാണ് വി കെ ശ്രീരാമന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ചിത്രത്തില്‍ പുലിക്കളിക്കളരി' എന്ന രീതിയില്‍ ആക്ഷേപഹാസ്യവും തലക്കെട്ടായി നല്‍കിയിട്ടുണ്ട്.
വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്
'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.
ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ്
സുബ്രന്‍സാമി പറയുന്നത്.
അതാണൊരാശ്വാസം.
https://www.facebook.com/Malayalivartha
























