വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ

'ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടില്‍' വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറും നടനുമായ അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ നായര്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായത് ഇന്‍ഫ്‌ലൂവന്‍സറും നടനുമായ അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ നായര്‍ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയെന്ന വാര്‍ത്തയായിരുന്നു. സംഭവത്തിന് പിന്നാലെ മേഘക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
'ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടില്‍' എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ചിത്രങ്ങളും മേഘ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപ്പോലെ താന്‍ മറ്റാരുടെയും കൂടെയല്ല എന്ന് പറയാതെ പറയുന്നതുപ്പോലെയാണ് മേഘയുടെ പോസ്റ്റ്. പോസ്റ്റില്‍ മേഘയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. അഖിലുമായുള്ള ബന്ധം മേഘ വേര്‍പ്പെടുത്തിയോ എന്നതില്‍ വ്യക്തതയില്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊന്നും മേഘ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha
























