എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്

ഒന്നര വയസ്സുകാരൻ ദൃണവ് ട്രെയിൻ തട്ടി മരിച്ചതിന്റെ ഞെട്ടലിലാണ് അമ്പലപ്പുഴ കക്കാഴത്തെ ജനങ്ങൾ. ചൊവ്വാഴ്ച വൈകിട്ട് അയൽവീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനടുത്തെ റെയിൽപാളത്തിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വീട്ടിൽ നിന്ന് മുപ്പത് മീറ്റർ അകലെ മാത്രമാണ് റെയിൽവേ ട്രാക്ക്. എന്നാൽ, ഇവിടെനിന്നും നൂറു മീറ്ററോളം മാറിയാണ് കുട്ടിയെ കണ്ടതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അയൽവീട്ടുകാരി താഹിറ പറയുന്നു. ഇത്രയും ദൂരം കുഞ്ഞ് തനിയെ എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്ന് കുട്ടി കളിച്ചുകൊണ്ടിരുന്ന വീട്ടിലെ ഗൃഹനാഥൻ വേണുവും പറഞ്ഞു.
https://www.facebook.com/Malayalivartha























