നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം

കോട്ടയം അതിരമ്പുഴ പള്ളി ജംഗ്ഷന് സമീപം നടുറോഡില്‍ കാറില്‍ പാട്ടുവച്ച് ഡ്രൈവറുടെ ഉറക്കം. വന്‍ ഗതാഗത കുരുക്കായതോടെ നാട്ടുകാര്‍ കാര്‍ കുലുക്കി യുവാവിനെ ഉണര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഡ്രൈവിംഗിനിടെ ക്ഷീണം തോന്നിയ യുവാവ് കാര്‍ നടുറോഡില്‍ തന്നെ നിര്‍ത്തി കിടന്നുറങ്ങുകയായിരുന്നു. കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവച്ചിട്ടുണ്ടായിരുന്നു. ഇതോടെ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടു. പിന്നിലെ വാഹനങ്ങളിലുള്ളവരും നാട്ടുകാരും നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് ഉറങ്ങുന്ന യുവാവിനെ കണ്ടത്.
ഇവര്‍ ഒരുപാട് തവണ യുവാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് നാട്ടുകാര്‍ കാര്‍ കുലുക്കി ഡ്രൈവറെ ഉണര്‍ത്തിയത്. പെട്ടെന്ന് ഉണര്‍ന്ന യുവാവ് പരിഭ്രമത്തില്‍ ചുറ്റുംനോക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ യുവാവിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha























