ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...

ണറായി വിജയൻ, മരുമകൻ മുഹമ്മദ് റിയാസ്, മകൾ ടി വീണ എന്നിവർക്കെതിരെ കേരളം കേസെടുക്കില്ല. പിണറായിക്കെതിരെ കേസെടുക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നിലപാട് നിർണായകമായി.
പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രാഥമിക പരിശോധനയ്ക്കുശേഷം ആഭ്യന്തര വകുപ്പിനെ അറിയിച്ചതായാണ് അറിയുന്നത്. സി.എം.ആർ.എൽ മാസപ്പടി വിഷയത്തിൽ ഇ.ഡി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കാതിരിക്കാനാവില്ലെന്നാണ് ഇന്നലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചത്. എന്നാൽ, സർക്കാരിന് ഏറെ കരുതലോടെ മാത്രമേ നീങ്ങാനാവൂ.
അന്വേഷണം കടുപ്പിച്ചാൽ, സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയർന്നേക്കും. അത് തിരിച്ചുകൊത്തുമെന്ന ആശങ്ക ശക്തമാണ്. മാത്രമല്ല, ഇ.ഡിയെ ആയുധമാക്കി രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ ഉപദ്രവിക്കുന്നതിന് എതിരാണ് കോൺഗ്രസ് ദേശീയ നേതൃത്വവും 'ഇന്ത്യ" സഖ്യവും. എന്നാൽ, പിണറായിക്കും സി.പി.എമ്മിനുമെതിരെ ഇത്രയും ശക്തമായ ആയുധം കിട്ടുമ്പോൾ അത് കൈവിടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിന്. കോൺഗ്രസിലെ തന്നെ പലനേതാക്കളും ചില ഘടകകക്ഷി നേതാക്കളും തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിലുമാണ്. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതും ഇതാണ്.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മരുമകനും എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവർക്കെതിരായുള്ള ഇഡി ശുപാർശയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ മെല്ലെപ്പോക്ക് സ്വീകരിക്കുകയും ചെയ്താൽ ഇഡി സ്വന്തം നിലയിൽ തുടർ നടപടികൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ കേസിൽ സ്വന്തംനിലയിൽ കുറ്റപത്രം നൽകാനായിരിക്കും ഇഡിയുടെ നീക്കം എന്നാണറിയുന്നത്. പൊലീസ് രജിസ്റ്റർചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡിക്കാവില്ല. അതിനാലാണ് കേസെടുക്കാൻ ശുപാർശ ചെയ്ത് പൊലീസ് മേധാവിക്ക് തെളിവുകൾ സഹിതം കത്തയച്ചത്.
ഇഡി കുറ്റപത്രം സമർപ്പിക്കുകയാണെങ്കിൽ അത് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലെ വിശദാംശങ്ങൾ സഹിതമുള്ളതായിരിക്കും. അഴിമതിനിരോധന നിയമപ്രകാരമുള്ള കേസുകൾ സിബിഐക്കും അന്വേഷിക്കാം. ഹൈക്കോടതി ഉത്തരവുപ്രകാരമോ സംസ്ഥാന സർക്കാരിന്റെ ശുപാർശയിലോ ആണ് സിബിഐ കേസുകൾ ഏറ്റെടുക്കുക. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസ് പിന്നീട് സർക്കാരിന് സിബിഐയ്ക്ക് കൈമാറുകയുമാവാം.
അതേസമയം, പിണറായി വിജയനെയും മകളെയും മരുമകനെയും ഉന്നം വച്ചുള്ള ഇ.ഡി ശുപാർശയിലെ പൊലീസ് അന്വേഷണം ഉടൻ നടക്കാനുള്ള സാദ്ധ്യത മങ്ങുകുകയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. നിയമവശങ്ങൾ പരിശോധിച്ച ശേഷമാവും അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മന്ത്രി സണ്ണിജോസഫ് പറഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.
യു.എസിലുള്ള ആഭ്യന്തരമന്ത്രി പതിനാറാം തീയതി മടങ്ങിയെത്തിയ ശേഷമേ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനമുണ്ടാകൂ എന്നാണ് സൂചന. ഇ.ഡി കത്ത് നൽകിയിട്ട് മൂന്നുദിവസം പിന്നിട്ടു.
രാഷ്ട്രീയ കാരണങ്ങൾ കൂടി പരിഗണിച്ച് കേസെടുക്കുന്നത് മനപ്പൂർവം വൈകിപ്പിക്കുന്നതാണ് എന്ന സൂചനയുമുണ്ട്... ഇ.ഡിയുടെ കത്തിന് പിന്നാലെ തിടുക്കപ്പെട്ട് കേസെടുത്താൽ കോൺഗ്രസ്-ബി.ജെ.പി ഡീൽ എന്ന ആക്ഷേപം ഉണ്ടാകുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ഇ.ഡി കത്തിൽ ചൂണ്ടിക്കാണിക്കുന്ന ഗുരുതര ആരോപണങ്ങളെ പൂർണമായും വിശ്വസിക്കാത്തതും കേസെടുത്തു കഴിഞ്ഞാൽ അത് തെളിയിക്കാനായില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന തിരിച്ചടിയും സർക്കാർ പരിഗണിക്കുന്നുണ്ട്.
അതേസമയം, ഞായറാഴ്ച്ച തുടങ്ങുന്ന സി.പി.എം വിശാല സംസ്ഥാന സമിതിയില്‍ ഇ.ഡി അന്വേഷണത്തെ ചൊല്ലിയുള്ള ഒറ്റത്തിരിഞ്ഞുള്ള ആക്രമണം ഒഴിവാക്കാനായി കരുതലോടെ സംസ്ഥാന നേതൃത്വം നീങ്ങും. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന വാദം എല്ലാവരെയും ബോധ്യപ്പെടുത്താനാകും ശ്രമം. വിശാല സംസ്ഥാനസമിതിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഇഡി അന്വേഷണത്തെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനമെങ്കിലും അണികള്‍ക്കും അനുഭാവികള്‍ക്കും ഇതുണ്ടാക്കിയ ആശയകുഴപ്പം ചില്ലറയല്ല. സ്വാഭാവികമായും വിശാല സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പ്. അതിനുമപ്പുറത്തേയ്ക്ക് മുഹമ്മദ് റിയാസിനെതിരായ ഒറ്റ തിരിഞ്ഞ ആക്രമണത്തിലേയ്ക്ക് പോകുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചാല്‍ കൃത്യമായ മറുപടി നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം. ജില്ലാകമ്മറ്റി ഓഫിസിനോട് ചേര്‍ന്നുള്ള എകെജി ഓഡിറ്റോറിയത്തിലാണ് വിശാല സംസ്ഥാന സമിതി ചേരുക. 307 പേര്‍ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി പരിശോധിക്കാനാണ് കേന്ദ്രക്കമ്മറ്റി നല്‍കിയ നിര്‍ദേശം. 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാകും പരിപാടിക്ക് സമാപനമാവുക.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിക്കുന്ന ഇ.ഡിയുടെ കത്തിൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ പങ്കെടുത്ത കെ.പി.സി.സി നേതൃയോഗത്തിൽ ധാരണയായി . ആലോചനക്കും സൂക്ഷ്മപരിശോധനക്കും ശേഷം അവധാനതയോടെ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നും ധാരണയായി. ഇതുസംബന്ധിച്ച് യോഗത്തിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നത്.
ഇ.ഡിക്ക് സംസ്ഥാന സർക്കാർ വടിയാകരുത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വളരെയധികം ഉപദ്രവിച്ച ഏജൻസിയാണ് ഇ.ഡി. കത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കണമെന്നും അഭിപ്രായമുയർന്നു. എന്നാൽ, ഇ.ഡി നിയമപ്രകാരമുള്ള അന്വേഷണ ഏജൻസിയാണെന്നും അവർ കത്ത് നൽകി എന്നതുകൊണ്ട് മാത്രം കേസെടുക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പുറത്തുവന്ന കാര്യങ്ങൾ മാത്രമല്ല കത്തിൽ പറയുന്നത്; ഗൗരവമുള്ള മറ്റു കാര്യങ്ങളുമുണ്ട്.
ഭരണപരമായ യുക്തികളുടെയും യുക്തിരാഹിത്യത്തിന്‍റെയും പ്രശ്നങ്ങൾ വിഷയത്തിലുണ്ട്. സർക്കാർ കേസെടുത്തില്ലെങ്കിൽ ബി.ജെ.പി ഉൾപ്പെടെയുള്ളവരുടെ ആരോപണം ഉയരും. കേസെടുക്കാതിരുന്നാൽ അതിനെതിരെ കോടതിയിൽ പോയാൽ സർക്കാറിന് പ്രഹരമേൽക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കണമെന്ന ഒറ്റപ്പെട്ട നിലപാടും യോഗത്തിലുണ്ടായി. ഇതിനുശേഷമാണ് തിടുക്കത്തിൽ കേസിലേക്ക് പോകേണ്ടെന്ന ധാരണയിലെത്തിയത്. ഫലത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കൈയടി കിട്ടിയ അവസ്ഥയല്ലയുള്ളത്.
എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി എന്താണ് ചെയ്തത്?
മുൻ മന്ത്രി കെ ബാബുവാണ് ഒരു ജഡ്ജിയെ ആനയിച്ചു കൊണ്ടുവന്ന് ഉമ്മൻ ചാണ്ടിയെ തകർത്തത്. ജഡ്ജി പിണറായിയുടെ ആളായിരുന്നു എന്നാണ് കോൺഗ്രസുകാർ പറയുന്നത്.
പരിണിതപ്രജ്ഞനായ ഉമ്മൻ ചാണ്ടി സ്ത്രീ പീഡനം നടത്തിയെന്ന് വരെ മുൻ ജഡ്ജി എഴുതി കൂട്ടി. മനുഷ്യനെ അപമാനിക്കുന്നതിൻ്റെ പരമാവധി അപമാനിച്ചു. സോളാർ കേസിലെ നീല രംഗങ്ങൾ റിപ്പോർട്ടിൻ്റെ ഭാഗമാക്കി മുഖ്യമന്ത്രിക്ക് നൽകിയതോടെ ജഡ്ജിക്ക് പുനർ നിയമനം കിട്ടി. ഇതോടെ മുൻ മന്ത്രി കെ.ബാബുവും സംശയദൃഷ്ടിയിലായി.
കെ.ബാബു ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു കഴിയുന്ന കാലത്താണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഉമ്മൻ ചാണ്ടി തന്നെ സഹായിച്ചില്ലെന്ന ചിന്തയിലായിരുന്നു. ബാബു. അന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ബാബു ഏറെക്കുറെ ഔട്ടായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയോട് പകരം വീട്ടുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.
ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ എക്കാലവും രാഷ്ട്രീയ നേതൃത്വവുമായി സമരസപ്പെട്ടു പോകാറാണ് പതിവ്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ജുഡീഷ്യൽ ഓഫീസർമാരെ എക്കാലവും സഹായിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ പുനർ നിയമനം നൽകുന്നത് പതിവാണെന്നും അത്തരം നടപടികൾ ആശാസ്യമല്ലെന്നും പണ്ട് പി സി ജോർജ് പറഞ്ഞത് വെറുതെയല്ല.
ജസ്റ്റിസ് ശിവരാജൻ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ്. അദ്ദേഹത്തെ സോളാർ കമ്മീഷനായി നിയമിച്ചത് മുൻ മന്ത്രി കെ ബാബുവാണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയായിരുന്നു ബാബുവിന്റെ തീരുമാനം. അന്നത്തെ അഡ്വക്കേറ്റ് ജനറൽ അന്തരിച്ച ദണ്ഡപാണിക്ക് ശിവരാജനെ നിയമിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. മുൻ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ നിയമിക്കാനായിരുന്നു ദണ്ഡപാണിക്ക് താത്പര്യം. എന്നാൽ കാസർകോടുകാരനായ മോഹൻകുമാറിന് കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണത്താലായിരുന്നു ഉമ്മൻ ചാണ്ടി അതിന് സമ്മതിക്കാതിരുന്നത്. കരുണാകരൻ്റെ പേരിൽ ചെന്നിത്തല മോഹൻകുമാരിനെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് ബാബു ഉമ്മൻ ചാണ്ടിക്ക് പറഞ്ഞു കൊടുത്തതോടെയാണ് മോഹൻകുമാർ പുറത്തായത്.
നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷനായിരിക്കെ ജസ്റ്റിസ് മോഹൻകുമാറിനെ ഉമ്മൻ ചാണ്ടി വിശ്വാസത്തിലെടുത്തിരുന്നില്ല. താൻ പറയുന്നത് പോലെ സോളാർ കമ്മീഷൻ അനുസരിക്കുമെന്നായിരുന്നു കെ. ബാബുവിന്റെ ഉറപ്പ്. സർക്കാർ മാറി വന്നപ്പോൾ ജഡ്ജി കാലുമാറി എന്നാണ് കോൺഗ്രസുകാർ പറയുന്നത്. അതെന്തായാലും സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് വളരെ ക്ഷീണമുണ്ടാക്കി. ഇരയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെ ഉമ്മൻ ചാണ്ടിയുടെ സൽപ്പേര് തന്നെ ഇല്ലാതായി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം വരെ ഉയർന്നു. ഇതെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാരണം അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മൻചാണ്ടി. തീരെ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ കത്ത് എന്തിന് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അവിടെയാണ് സൽപേര് മൗലികാവകാശമാണെന്ന ഹൈക്കോടതി വിധിയുടെ പ്രസക്തി. ശിവരാജൻ റിപ്പോർട്ടിലെ നിഗമനങ്ങൾ കോടതി തള്ളിയതോടെ ചോദ്യം ചെയ്യപ്പെട്ടത് റിപ്പോർട്ടിന്റെ വിശ്വാസ്യതയാണ്. അതായത് സോളാർ കമ്മീഷന്റെ നിഗമനങ്ങളിൽ പക്ഷപാതം ഉണ്ടായിരുന്നു എന്നാണ് കേരളത്തിന്റെ പരമോന്നതകോടതി കരുതുന്നത്. ഇത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. ഒരു ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ കോടതി കളയുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം. ഇക്കാര്യങ്ങളെല്ലാം വിഡി സതീശൻ സർക്കാർ പിണറായിയെ സഹായിക്കാൻ തീരുമാനിച്ച വേളയിൽ വളരെയധികം പ്രസക്തമാണ്.സതീശന്റെ സ്ഥാനത്ത് പിണറായിയായിരുന്നെങ്കിൽ എന്തുസംഭവിക്കും എന്ന് കണ്ടറിയാമായിരുന്നു.
സതീശൻ വെറുതെ വിട്ടാലും പിണറായിയെ ഇ ഡി വെറുതെ വിടില്ല.
സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും മരുമകനുമെതിരെ പുതിയ നീക്കവുമായി ഇ.ഡി രംഗത്തെത്തി. ഇതിന്റെ ഭാഗമായി വിദേശ ഹവാല പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നീക്കം തുടങ്ങി. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡിയുടെ ശിപാർശ കത്തിൽ ഹവാല ഇടപാടിന്‍റെ വിവരങ്ങളുമുണ്ടെന്നാണ് സൂചന.
ബിസിനസ് ആവശ്യത്തിനാണ് പണം കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇ.ഡി. അതിനിടെ, കൈക്കൂലിയായി വാങ്ങിയ പണം ദുബൈയിലേക്ക് അയച്ചെന്ന ഇ.ഡി കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ യു.എ.ഇ സർക്കാറിന് കോടതി വഴി ലെറ്റർ റൊഗേറ്ററി (എൽ.ആർ) അയച്ച് തെളിവ് ശേഖരിക്കുമെന്നറിയുന്നു. ഇതിനായി ഇ.ഡി ഉടൻ കോടതിയെ സമീപിക്കും. ഇവർ അയച്ചെന്ന് പറയുന്ന പണം വിദേശത്തെ വിവിധ അക്കൗണ്ടിലേക്ക് എത്തിയതിന്‍റെ വിശദ വിവരങ്ങൾ ഇ.ഡി ശേഖരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് കോടതിയുടെ അനുമതി തേടുന്നത്. ഒരു രാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിയോട് നിയമപരമായ സഹായം അഭ്യർഥിച്ച് അയക്കുന്ന ഔദ്യോഗിക കത്താണ് ലെറ്റർ റൊഗേറ്ററി/ലെറ്റർ ഓഫ് റിക്വസ്റ്റ്. ഔദ്യോഗികമായി വിവരങ്ങളും തെളിവുകളും ശേഖരിക്കാൻ ഒരു രാജ്യത്തെ കോടതിയിൽനിന്ന് മറ്റൊരു രാജ്യത്തെ കോടതിയിലേക്കാണ് എൽ.ആർ അയക്കുക.
ജഡ്ജിയുടെ അംഗീകാരം ലഭിച്ചാൽ ആഭ്യന്തര, വിദേശ വകുപ്പുകൾ മുഖേനയാണ് കത്തയക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിചാരണ വേളയിൽ തെളിവായി പരിഗണിക്കപ്പെടും. എൽ.ആർ അയച്ചാൽ കുറ്റാരോപിതർക്ക് കോടതി ഉത്തരവിനെ ചോദ്യംചെയ്യാനാവില്ല.
പ്രതിപക്ഷനേതാവ് പിണറായി വിജയനെയും മകളെയും മരുമകനെയും ഉന്നം വച്ചുള്ള ഇ.ഡി ശുപാർശയിലെ അന്വേഷണം ഉടൻ നടക്കാനുള്ള സാദ്ധ്യത മങ്ങുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്വേഷണം തിരിഞ്ഞുകുത്തുമോയെന്ന ആശങ്കയും യു.ഡി.എഫ് തലത്തിൽ സജീവമാണ്. നിയമവശങ്ങൾ പരിശോധിച്ച ശേഷമാവും അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മന്ത്രി സണ്ണിജോസഫ് പറഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.
പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രാഥമിക പരിശോധനയ്ക്കുശേഷം ആഭ്യന്തര വകുപ്പിനെ അറിയിച്ചതായാണ് അറിയുന്നത്. സി.എം.ആർ.എൽ മാസപ്പടി വിഷയത്തിൽ ഇ.ഡി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കാതിരിക്കാനാവില്ലെന്നാണ് ഇന്നലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചത്. എന്നാൽ, സർക്കാരിന് ഏറെ കരുതലോടെ മാത്രമേ നീങ്ങാനാവൂ.
എന്നാൽ, പിണറായിക്കും സി.പി.എമ്മിനുമെതിരെ ഇത്രയും ശക്തമായ ആയുധം കിട്ടുമ്പോൾ അത് കൈവിടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിന്. കോൺഗ്രസിലെ തന്നെ പലനേതാക്കളും ചില ഘടകകക്ഷി നേതാക്കളും തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിലുമാണ്. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതും ഇതാണ്.
കുരുക്കിലാക്കുന്ന 20.5 കോടിമുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ഇ.ഡി സംസ്ഥാന സർക്കാരിന് നൽകിയ കത്തിൽ പറയുന്നുണ്ട്. റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ് മൊഴി നൽകിയെന്നും കത്തിൽ പറയുന്നുണ്ട്. ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനുമാണ് പണം വിദേശത്തേക്ക് കടത്തിയതെന്നാണ് ഇ.ഡിയുടെ വാദം. ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, വി.പി.ഹൈജാസ്, എം.നന്ദുലാൽ എന്നിവരും ടി.വീണയും ഹവാല ഇടപാടിൽ പങ്കളാകളാണെന്നാണ് ഇ.ഡിയുടെ ആരോപണം.
ഏതായാലും ഉമ്മൻ ചാണ്ടിയെ ഓർത്തെങ്കിലും പിണറായിക്കെതിരെ സതീശൻ സർക്കാർ കേസെടുക്കേണ്ടതാണ് . ഇല്ലെങ്കിൽ സ്വന്തം പ്രവർത്തകരുടെ കല്ലേറുകൊണ്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തിരിഞ്ഞോടേണ്ടി വരും.
https://www.facebook.com/Malayalivartha


























