മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചില്‍ അപകടം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തനിക്ക് ആവശ്യമില്ല. ഇനി ആവര്‍ത്തിച്ചാല്‍ സന്ദര്‍ശനം നേരത്തെ അറിയിക്കില്ല. ആവര്‍ത്തിച്ചാല്‍ സന്ദര്‍ശനം നേരത്തേ അറിയിക്കില്ല. ഒറ്റയ്ക്ക് വന്ന് പോകാന്‍ അറിയാം.
CRPF ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലിലാണ് പ്രിയങ്ക അതൃപ്തി അറിയിച്ചത്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. പോത്തുകല്ല് സജിതയുടെ വീട്ടിലേക്ക് പോകും വഴിയാണ് പ്രതികരണം. അപ്രതീക്ഷിതമായ സമയത്താണ് ടികെ നഗറില്‍ അപകടം ഉണ്ടായത്. തികച്ചും ദുഃഖകരമായ സംഭവമാണ് നടന്നതെന്നും അവര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























