ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റിയിലെ ഒരു ലോഡ്ജില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 306. 468 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കളപ്പുരയ്ക്കല്‍ റോഡിന് സമീപമുള്ള ലോഡ്ജില്‍ നിന്ന് ചേര്‍ത്തല തിരിച്ചാറ്റുകുളം തച്ചന്‍ വീട്ടില്‍ അഫ്‌സല്‍ (23), ആലപ്പുഴ ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആലുംമൂട്ടില്‍ ജസ്‌ന സൂസന്‍ ജൂബി (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 199.038 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയില്‍ കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി. പൈ (34) എന്നയാളെ 107. 430 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പിമാരായ അരുണ്‍ കെ. പവിത്രന്‍, മോഹിത് റാവത്ത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സിബി ടോം, എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്.
https://www.facebook.com/Malayalivartha























