Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...


ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...

സർക്കാർ മാറിയത് വനം മേധാവി അറിഞ്ഞില്ല : ട്രീ കട്ടിംഗുകാർക്കായി ചരടുവലി കോടതി ഉത്തരവ് മന്ത്രി അറിഞ്ഞില്ല

26 SEPTEMBER 2026 03:43 PM IST
മലയാളി വാര്‍ത്ത

സർക്കാർ മാറിയിട്ടും മുട്ടിൽ  മരം മുറി കേസിൽ ട്രീ കട്ടിംഗ് സഹോദരങ്ങളെ രക്ഷിക്കാൻ നിഗൂഢ നീക്കം. അടിമുടി ദുർബലമെന്ന് മനസിലാക്കി ബത്തേരി കോടതി മടക്കി കൊടുത്ത കുറ്റപത്രം  ദിവസങ്ങൾക്കുള്ളിൽ  പിഴവുകൾ മാറ്റിയതായി അവകാശപ്പെട്ട് കോടതിക്ക് തിരികെ നൽകി.

 

പുതിയ കുറ്റപത്രത്തിലും അടിമുടി തകരാറുകൾ ഉണ്ടെന്ന് വനം വകുപ്പുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട് .  അഞ്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്താൻ പ്രയാസമാണ് എന്നാണ് വനം വകുപ്പിന്റെ  കണ്ടെത്തൽ. വനം ഉന്നതരുടെ സഹായം ഇല്ലാതെ കാട്ടിൽ നിന്നും ഒരു തടി പോലും മുറിച്ചു കടത്തുക പ്രയാസകരമാണ്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ പെട്രോളിങ് നടത്തുന്ന സ്ഥലമാണ് വനം.  വനഭൂമിയിൽ നിന്നും അടുക്കളയിലേക്കായി ആദിവാസികൾ ശേഖരിക്കുന്ന ചുള്ളിക്കു വരെ കണക്കുള്ള സംസ്ഥാനമാണ് കേരളം.  വനത്തിനുള്ളിൽ അനധികൃത പ്രവേശനം നടത്തിയാൽ ജയിലിടിഞ്ഞാലും പുറത്തുവരില്ല.  ഈ സാഹചര്യത്തിൽ വനത്തിൽ നിന്നും വില കൂടിയ ഉരുപ്പടികൾ മുറിച്ചു കൊണ്ടുപോവുക എന്നാൽ അതിന് രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്ന് മനസ്സിലാക്കേണ്ടി വരും. ട്രീ കട്ടിംഗ്  സഹോദരങ്ങളെ വെറുതെ വിടാൻ മടിച്ചിട്ടാണ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത് .  എന്നാൽ മടക്കിയ കുറ്റപത്രത്തെക്കാൾ  ദുർബലമായ മറ്റൊന്നാണ് തട്ടിക്കൂട്ടി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്.   വനം ഉദ്യോഗസ്ഥരുടെ മട്ടിൽ സർക്കാർ പ്രോസിക്യൂട്ടർമാർ കൂടി അഭിനയിക്കുകയാണെങ്കിൽ ട്രീ സഹോദരങ്ങൾ എപ്പോൾ രക്ഷപ്പെട്ടെന്ന് ചോദിച്ചാൽ മതി.ദയനീയമായ മറ്റൊരു അവസ്ഥ എന്തെന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഇപ്പോഴും ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ്. അത് ട്രീ  കട്ടിംഗ് സഹോദരങ്ങളെ രക്ഷിക്കാൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവില്ല.

 

 

 

 

സമയപരിധി പാലിച്ചില്ലെന്നുൾപ്പെടെയുള്ള കാരണങ്ങൾ നിരത്തിയാണു ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കുറ്റപത്രം മടക്കിയത്. വയനാട്ടിൽനിന്ന് അഗസ്റ്റിൻ സഹോദരന്മാർ വെട്ടിക്കടത്തിയ 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ 2021 ഫെബ്രുവരി 3നു മേപ്പാടി റേഞ്ച് ഓഫിസർ കസ്റ്റഡിയിലെടുത്ത കേസിലാണു കഴിഞ്ഞ ദിവസം ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയത്. എന്നാൽ, 5 വർഷത്തിലധികം സമയമെടുത്തതും ശേഷിക്കുന്ന 48 കേസുകളിൽ കുറ്റപത്രം വൈകുന്നതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ കുറ്റപത്രം ഫയലിൽ സ്വീകരിച്ചില്ല. ആവശ്യമായ രേഖകളെല്ലാം കുറ്റപത്രത്തോടൊപ്പം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

തങ്ങൾക്കെതിരെ ചോറ്റാനിക്കര കോടതിയിലുള്ള വഞ്ചനക്കേസ് സംബന്ധിച്ച നടപടികൾ മുട്ടിൽ കേസിൽ കുറ്റപത്രം നൽകുന്നതുവരെ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ സുപ്രീം കോടതിയിലെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു വനം വകുപ്പ് തിടുക്കത്തിൽ കുറ്റപത്രം നൽകിയത്.

 

എന്നാൽ, മുറിച്ചുകടത്തിയ മരത്തടികൾ വനത്തിൽ നിന്നാണോ എന്നതിനു കുറ്റപത്രത്തിൽ വ്യക്തയുണ്ടായിരുന്നില്ല. ഇതോടെ, പൊതുമുതൽ നശിപ്പിച്ചതിനു പ്രതികൾക്കെതിരെ പൊലീസ് എടുത്ത കേസുകൾ നിലനിൽക്കില്ലെന്ന സ്ഥിതിയായി. വനഭൂമിയിൽ നിന്നാണ് ഈട്ടി മുറിച്ചതെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. എന്നാൽ, പട്ടയഭൂമിയിൽ നിന്നുൾപ്പെടെ മരങ്ങൾ മുറിച്ചതായി കണ്ടെത്തിയെങ്കിലും ഇതുവരെ കോടതിയിൽ വ്യക്തത വരുത്തിയിട്ടില്ല. ഈട്ടിത്തടികളും അവ കടത്താനുപയോഗിച്ച ലോറിയും കണ്ടുകെട്ടാതെയാണു കുറ്റപത്രം നൽകിയതും. പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ മുറിച്ചെടുത്ത മുഴുവൻ മരങ്ങളും കണ്ടുകെട്ടി വിശദാംശങ്ങൾ ഉൾപ്പെടുത്തിയില്ലെങ്കിൽ കുറ്റപത്രം കൂടുതൽ ദുർബലമാകും. ഉദ്യോഗസ്ഥരിൽ ചിലർ പ്രതികൾക്കനുകൂലമായ നിലപാട് എടുക്കുന്നതിനാലാണു കുറ്റപത്രം വൈകുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ദുർബലമായ കുറ്റപത്രം കോടതി മടക്കിയതും ഈ ആരോപണം ബലപ്പെടുത്തുന്നതാണ്. നേരത്തേ ക്രൈംബ്രാഞ്ച് എജിഡിപിയുടെ അനുമതിക്കായി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം നൽകിയ കുറ്റപത്രം, പ്രതികളെ സഹായിക്കാൻ വനം ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ചു കൃത്യമായ വിവരമില്ലെന്നു ചൂണ്ടിക്കാട്ടി മടക്കിയിരുന്നു. ഇനി പിഴവുകൾ തിരുത്തിയത് എങ്ങനെയാണെന്ന് കാണാം.

മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് വിശദീകരണം. ഈ മാസം 17ന് മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ആവശ്യമായ രേഖകൾ നൽകാത്തതും ഗുരുതര സാങ്കേതിക പിഴവുകളുമാണ് കുറ്റപത്രം മടക്കാനുള്ള കാരണം.

 

ദുർബലമായ കുറ്റപത്രം ആരെ സഹായിക്കാനാണെന്ന ചോദ്യം നേരത്തേ ഉയർന്നിരുന്നു. കേസിൽ അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. എന്തുകൊണ്ട് കുറ്റപത്രം വൈകി എന്നതും വ്യക്തമാക്കിയില്ല. വനത്തിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചത് എന്നതിലും കുറ്റപത്രത്തിൽ വ്യക്തതയില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത തടികൾ, വാഹനം എന്നിവ കണ്ടുകെട്ടുക പോലും ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. മാത്രമല്ല, ഗുരുതര സാങ്കേതിക പിഴവുകളും ഉണ്ടായിരുന്നു. ഇതോടെയാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കിയത്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാനുള്ള നീക്കമാണോ ഇതെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

 

1/21 കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ 2021ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുറ്റപത്രം നൽകുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഈ മാസം എട്ടിനാണ് നീക്കിയത്. തുടർന്ന് പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്‌തു. ഇതോടെയാണ് തിടുക്കപ്പെട്ട് ഈ മാസം 17ന് കുറ്റപത്രം സമർപ്പിച്ചത് എന്നാണ് വിശദീകരണം. കേസിൽപ്പെട്ട വീട്ടി തടികളും ടോറസ് ലോറിയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് കേരള വനനിയമം സെക്ഷൻ 61A പ്രകാരമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് അയച്ചു. കണ്ടുകെട്ടൽ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്നും വനംവകുപ്പ് കോടതിയെ അറിയിക്കും.

വയനാട് മുട്ടിൽ മരംമുറി കേസിൽ കോടതി കുറ്റപത്രം മടക്കിയതിൽ വനംവകുപ്പിനോട് വനം മന്ത്രി വിശദീകരണം തേടിയിരുന്നു. ഏത് സാഹചര്യത്തിലാണ് കുറ്റപത്രം മടക്കിയതെന്ന് വിശദീകരിക്കണമെന്ന് വകുപ്പ് മേധാവിയോട് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉടൻ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കുറ്റപത്രം മടക്കിയത്.

 

2021 ഫെബ്രുവരി മൂന്നിനാണ് അഗസ്റ്റിൻ സഹോദരങ്ങൾ കടത്തിയ തടികൾ മേപ്പാടി റേഞ്ച് ഓഫീസർ പിടിച്ചെടുത്തത്. സെപ്തംബർ 17നാണ് വനംവകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതി കുറ്റപത്രം മടക്കിയ കാര്യം സർക്കാരിൽ നിന്നും വനം വകുപ്പ് മറച്ചുവച്ചിരുന്നു. വനം മന്ത്രി ഇക്കാര്യം അറിഞ്ഞത് പത്രത്തിൽ വാർത്ത വന്നപ്പോഴാണ്. എന്നിട്ടും സമ്മതിക്കാൻ വനം വകുപ്പ് തയ്യാറായിരുന്നില്ല. ഒടുവിൽ ഉദ്യോഗസ്ഥർക്ക് മന്ത്രി രേഖാമൂലം നോട്ടീസ് നൽകി. 

 

വനത്തിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്ന് കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നതിൽ വ്യക്തതയില്ല. ഈട്ടിത്തടികൾ കണ്ടെത്തിയ ലോറി കണ്ടുകെട്ടിയില്ല എന്നതിലും വിവരണമില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഒന്നു മുതൽ മൂന്നുവരെ പ്രതികളാണ്. മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട സ്ഥലത്തുനിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ പാസുണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകൾ സ്വദേശി എം.എം. അലിയാർക്ക് വിറ്റെന്നാണ് കേസ്.

 

വയനാട് ജില്ലയിലുള്ള മുട്ടിൽ വില്ലേജിലെ ലാന്റ് അസൈൻമെന്റ് പട്ടയ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് മുട്ടിൽ മരം മുറി കേസ്. 2020 – 21 വർഷത്തിലാണ് വയനാട് മുട്ടിലിൽ കോടികളുടെ അനധികൃത മരംമുറി നടന്നത്.

 

ലാന്റ് അസൈൻമെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണുള്ളത്. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ലാന്റ് അസൈൻമെന്റ് പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല.

 

2020 ഒക്ടോബർ 24 ന് മുൻ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എ ജയതിലക് ഐ എ എസ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് മുട്ടിൽ മരം മുറിയുടെ ആധാരം. ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളിൽ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദഉത്തരവിൽ ഉണ്ടായിരുന്നത് . അതായത് മേൽപ്പറഞ്ഞ പ്രത്യേക മരങ്ങളുടെ പട്ടികയിൽ ചന്ദനം ഒഴികെ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകൾക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ പോലീസ് , ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്നും അങ്ങിനെ ആരെങ്കിലും നിന്നാൽ അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. ആ ഉത്തരവോടെ വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ഉടമസ്ഥത ലഭിക്കില്ലാത്ത ഈ വൻ മരങ്ങളൊക്കെ ഉടമസ്ഥരുടെ സ്വന്തമായി മാറി.

 

കേവലം മൂന്ന് മാസം മാത്രമായിരുന്നു ആ ഉത്തരവിനുണ്ടായിരുന്ന അയുസ്സ്. എന്നാൽ ആ ചുരുങ്ങിയ കാലം കൊണ്ട് വൻ തോതിൽ മരം മുറി നടന്നു. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ കോടികളുടെ വനംകൊള്ളയാണ് ഉണ്ടായത്. എന്നാൽ വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമത്തിൽ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു.1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത് എന്നാണ് കണക്ക്.

 

മുട്ടിൽ നടന്ന വ്യാപക മരംമുറിയിൽ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. മാംഗോ ഫോൺ ഉടമകളായ വ്യവസായികളാണ് അഗസ്റ്റിൻ ബ്രദേഴ്സ്. വ്യാജരേഖ ചമയ്‌ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കൂടാതെ സർക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പടെ കേസിൽ പ്രതികളായി. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനലിന്റെ ഉടമകളുമാണ് റോജിഅഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ.

 

ആദിവാസികളായ കർഷകരുൾപ്പെടെ ഭൂവുടമകൾ മരം മുറിക്കാൻ സമ്മതിച്ചുകൊണ്ട് എഴുതി നൽകിയതെന്നനിലയിൽ പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച കത്തുകൾ വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി റോജി അഗസ്റ്റിൻ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറൻസിക്ക് പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. 104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

 

പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ പിണറായി സർക്കാരിന്റെ ഇടപെടൽ വഴി മരങ്ങൾ നിർബാധം മുറിച്ചുകടത്തി. സത്യത്തിൽ ട്രീ കട്ടിംഗ് ബ്രദേഴ്സിനെ സഹായിക്കാൻ വേണ്ടിയാണ് ജയതിലക് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. അതിന് പിന്നിൽ പിണറായിയുടെ നിർദ്ദേശവുമുണ്ടായിരുന്നു. അക്കാലത്ത് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ വകുപ്പിൽ ഇടപെട്ടിരുന്നത് പിണറായി മാത്രമാണ്.ശശീന്ദ്രൻ ഒരു ഡമ്മി മന്ത്രി മാത്രമായിരുന്നു.പിണറായിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക മാത്രമായിരുന്നു ശശീന്ദ്രന്റെ ഉദ്ദേശ്യം. മുട്ടിലിൽ മാത്രമല്ല ജയതിലക് ഇറക്കിയ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ യഥേഷ്ടം  മുറിച്ചുകടത്തി. ഇനി ഇപ്പോഴത്തെ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞത് കേൾക്കാം. 

 

തിരിച്ചയച്ച കുറ്റപത്രം ആയി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു ചില പിഴവുകൾ അതിലുണ്ട് അത്  മനപൂർവ്വം വരുത്തിയതാണോ എന്ന് അന്വേഷിക്കും. വനം വകുപ്പ് പിടിച്ചെടുത്ത 108  റോസ് വുഡ് മരങ്ങളിൽ ഒമ്പതെണ്ണം പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചതാണെന്ന് കണ്ടെത്തി.  എല്ലാം മുറിച്ചു കടത്തിയതായി വ്യക്തമായിട്ടുണ്ട്.  മുട്ടിൽ കേസിലെ ബാക്കിയുള്ള കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും. മുട്ടിൽ മരം മുറി കേസ് തീർന്നിട്ടില്ല.  വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചു മാറ്റിയത്.  ചിലരുടെ കൊള്ളയടിക്കലിന്  ഇരയായത് യഥാർത്ഥ കർഷകരാണ്.  വിവാദ റവന്യൂ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കാൻ വനം  മേധാവിയോട് ചോദിച്ചിട്ടുണ്ട്.  മന്ത്രി പറഞ്ഞു. എന്നാലും മന്ത്രിക്ക് ഇപ്പോഴത്തെ കാര്യങ്ങൾ  വ്യക്തമായിട്ടില്ല. കാരണം വകുപ്പ് മന്ത്രിയെ ഇപ്പോഴും കബളിപ്പിക്കുന്നുണ്ട്.  ഉദ്യോഗസ്ഥ രാജ് തന്നെയാണ് വനം വകുപ്പിൽ നടക്കുന്നത്. പല ഉദ്യോഗസ്ഥരും ഇടതുമുന്നണി സർക്കാരിന്റെ കാലത്ത്  നിയമിക്കപ്പെട്ടവരായതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാറുന്നു. മാസം നാലായെങ്കിലും സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുക തന്നെയാണ് ചെയ്യുന്നത്. 

 






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...  (7 minutes ago)

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു  (20 minutes ago)

ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...  (27 minutes ago)

കടലിൽ ആ പ്രതിഭാസം RED ALERT...അതീവ ജാഗ്രത മഴയിൽ ട്വിസ്റ്റ്..!എല്ലാം മാറിമറിയുന്നു...!  (31 minutes ago)

സർക്കാർ മാറിയത് വനം മേധാവി അറിഞ്ഞില്ല : ട്രീ കട്ടിംഗുകാർക്കായി ചരടുവലി കോടതി ഉത്തരവ് മന്ത്രി അറിഞ്ഞില്ല  (36 minutes ago)

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി  (46 minutes ago)

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (3 hours ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (3 hours ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (3 hours ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (4 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (5 hours ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (5 hours ago)

Malayali Vartha Recommends