ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ- മന്ത്രി സണ്ണി ജോസഫ്

ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്. മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭ്യമാകുന്നതും റിയൽ ടൈം മാർക്കറ്റിൽ വൈദ്യുതി ലഭ്യമായതും കണക്കിലെടുത്ത്, ഇന്ന് (26.09.2026) സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നാളെയും സമാനമായ സാഹചര്യം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാർത്താ കുറിപ്പിലൂടെ അറിയിച്ചു
https://www.facebook.com/Malayalivartha
























