Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026

26 SEPTEMBER 2026 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടണമെന്ന് നിർദേശം

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടി

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു

കേരളത്തിന്റെ തനത് കലകളും സംസ്‌കാരവും പാരമ്പര്യങ്ങളും നേരിട്ട് അനുഭവിച്ചറിയുന്നതിനുള്ള അവസരമൊരുക്കി കേരള ട്രാവല്‍ മാര്‍ട്ട് 2026 (കെടിഎം). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കും കേരളത്തിന്റെ തനിമ അറിയുന്നതിനുള്ള അപൂര്‍വ്വ വേദിയാണ് ഇതിലൂടെ ഒരുങ്ങിയത്. പുലികളി, കഥകളി, പരമ്പരാഗത കരകൗശല വിദ്യകള്‍, സംഗീതം, ഭക്ഷണം, വള്ളം നിര്‍മ്മാണം എന്നിങ്ങനെയുള്ള കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒമ്പത് പേര്‍ കെടിഎം വേദിയില്‍ തങ്ങളുടെ കലയും പാരമ്പര്യവും ജീവിതാനുഭവങ്ങളും പങ്കുവെച്ചത് വേറിട്ട അനുഭവമായി.

മട്ടാഞ്ചേരിയുടെ സംഗീതപാരമ്പര്യം ആറ് പതിറ്റാണ്ടായി സംരക്ഷിക്കുന്ന നെല്‍സണ്‍ സേവ്യര്‍ മലയാളത്തിലെ പഴയകാല ഗാനങ്ങള്‍ അവതരിപ്പിച്ചു. പത്താം വയസില്‍ പിതാവില്‍ നിന്ന് ക്ലാര്‍നെറ്റ് വായിക്കാന്‍ പഠിച്ച അദ്ദേഹം പിന്നീട് സാക്സോഫോണിലും പ്രാവീണ്യം ആര്‍ജ്ജിച്ചു. സംഗീതജ്ഞനും അധ്യാപകനുമായ അദ്ദേഹം 'പ്രാണസഖി ഞാന്‍' ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ അവതരിപ്പിച്ച് സന്ദര്‍ശകരുടെ മനം കവര്‍ന്നു.

കോഴിക്കോടുകാരനായ മിഠായി ബഷീര്‍ എന്നറിയപ്പെടുന്ന എ.ടി ബഷീര്‍ അഞ്ച് പതിറ്റാണ്ടിലേറെയായി സംരക്ഷിച്ചുവരുന്ന പഞ്ചാരപ്പാല്‍ മിഠായി നിര്‍മ്മാണം പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. പഞ്ചസാര, വെള്ളം, നാരങ്ങനീര് എന്നിവ ഉപയോഗിച്ച് വിവിധ രൂപങ്ങളിലുള്ള മിഠായികള്‍ തയ്യാറാക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.

തൃശൂരിന്റെ പ്രശസ്തമായ പുലികളിയും പരിപാടിയില്‍ അവതരിപ്പിച്ചു. പുലികളിയുടെ പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്ന കലാകാരന്‍മാരില്‍ ഒരാളായ ഒല്ലൂരില്‍ നിന്നുള്ള ടോണി സി.എസ് ആണ് സദസ്യര്‍ക്ക് മുന്നില്‍ ഈ പരമ്പരാഗത കലാരൂപത്തിന്റെ സവിശേഷതകള്‍ അവതരിപ്പിച്ചത്.
തെങ്ങോല ഉപയോഗിച്ച് ഓലപ്പീപ്പിയും വിവിധ കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്ന രീതി പിന്തുടരുന്ന പുരുഷന്‍ മാരാരിക്കുളം അവയുടെ നിര്‍മ്മാണ രീതി പരിചയപ്പെടുത്തി. അന്യംനിന്നു പോകുന്ന ഈ കരകൗശല പാരമ്പര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി അദ്ദേഹം ശില്പശാലകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

കേരളത്തിലെ നാടന്‍ കലാരൂപങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ കേരള പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായ സത്യന്‍ എടക്കാട് പങ്കുവെച്ചു. കേരളത്തിന്റെ കായല്‍ ടൂറിസത്തിന്റെ ഭാഗമായ കെട്ടുവള്ളങ്ങളുടെ ചരിത്രവും പരിപാടിയില്‍ പരിചയപ്പെടുത്തി. പരമ്പരാഗത വള്ളം നിര്‍മ്മാണ വിദ്യ സംരക്ഷിക്കുന്ന കുടുംബാംഗമായ കൊല്ലം, ആലുംകടവ് സ്വദേശി സുദേവന്‍ വള്ളം നിര്‍മ്മാണത്തെക്കുറിച്ചും ചരക്കുവള്ളമായിരുന്ന കെട്ടുവള്ളം എങ്ങനെ ഹൗസ്ബോട്ടായി മാറിയെന്നും വിശദീകരിച്ചു.

കൊല്ലം തഴവയിലെ കൈതോല ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തെ പറ്റിയും അവതരണമുണ്ടായി. കേരളത്തിന്റെ കലകളും കരകൗശലങ്ങളും പാരമ്പര്യവും മാത്രമല്ല, സംസ്ഥാനത്തിന്റെ പ്രകൃതിദത്തമായ വൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാനുള്ള വേദിയായിരുന്നു കെടിഎം 2026.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (5 minutes ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (16 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (21 minutes ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (23 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (28 minutes ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (34 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (37 minutes ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (41 minutes ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (45 minutes ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (47 minutes ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (48 minutes ago)

കേരളത്തിന്റെ തനത് പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തി കേരള ട്രാവല്‍ മാര്‍ട്ട് 2026  (49 minutes ago)

ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ- മന്ത്രി സണ്ണി ജോസഫ്  (51 minutes ago)

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...  (57 minutes ago)

Malayali Vartha Recommends