കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

ഡല്‍ഹി താഹിര്‍പുരില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശിയായ മലയാളിക്ക് ദാരുണാന്ത്യം. ദില്‍ഷാദ് ഗാര്‍ഡന് സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ സതീശനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ഉടന്‍ തന്നെ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സതീശന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തിയിരുന്നത് സതീശനായിരുന്നു. സബിതയാണ് ഭാര്യ. ഡല്‍ഹി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മകളുണ്ട്.
https://www.facebook.com/Malayalivartha



























