തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..

തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. ഇന്ന് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബസ് ഇടിച്ചതിന്റെ ആഘാതത്തിൽ വിദ്യാർത്ഥി അടിയിലേക്ക് തെറിച്ചുവീഴുകയും, തുടർന്ന് കുട്ടിയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയുമായിരുന്നു.
കൂടരഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ബസ് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























