മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്ത്തനങ്ങള്; അധിക്ഷേപ പരാമര്ശം നടത്തിയ ശ്രീലേഖയ്ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്

പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം നടത്തിയ ബിജെപി കൗണ്സിലര് ശ്രീലേഖയെ അറസ്റ്റ് ചെയ്ത് കേസ് എടുക്കണമെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര് എം.പി. ആവശ്യപ്പെട്ടു. മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്ത്തനങ്ങള്. അവര്ക്ക് ചികിത്സ ആവശ്യമാണ്. ഒരു ദിവസം കൗണ്സിലര് സ്ഥാനം രാജി വെക്കുക, പിറ്റേ ദിവസം പിന്വലിക്കുക. മേയര് തെരഞ്ഞെടുപ്പില് വിദ്വേഷം കാണിച്ചു ഇറങ്ങി പോകുക. എം.എല്.എ. യുടെ ഓഫീസ് കൈയ്യേറുക, രാജ്യം ആദരിക്കുന്ന രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശങ്ങള് നടത്തുക, ഇതെല്ലാം അവരുടെ മാനസികനില തകരാറിലാണെന്ന് തെളിയിക്കുന്നതാണ്. താന് എക്കാലത്തും ബിജെപിക്കാരിയാണെന്ന് പറയുന്ന അവരുടെ പോലീസ് മേഖലയിലെ പ്രവര്ത്തനങ്ങള് പരിശോധിക്കണമെന്നും ജെബി മേത്തര് പറഞ്ഞു.
https://www.facebook.com/Malayalivartha

























