പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്ഥിനിയെ ക്രൂരമായി മര്ദ്ദിച്ചതില് കേരളത്തില് കേസെടുത്ത് പൊലീസ്

ഡല്ഹിയില് നടന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ മലയാളി വിദ്യാര്ഥിനിയെ ക്രൂരമായി മര്ദ്ദിച്ചതില് കേരളത്തില് കേസെടുത്ത് പൊലീസ്. ആതിര വിജയന്റെ പരാതിയില് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് കേസെടുത്തത്. സമരത്തിനിടെ തങ്ങള്ക്ക് നേരെ ഡല്ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയില് വെച്ച് മര്ദിച്ചുവെന്നും ആതിരയുടെ പരാതിയിലുണ്ട്. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയെന്നും വസ്ത്രങ്ങള് വലിച്ചുകീറാന് ശ്രമിച്ചുവെന്നും ആതിര പരാതിപ്പെട്ടിരുന്നു. പരാതിയില് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്ദേശം നല്കിയിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേര് ഉള്പ്പെടുത്താതെയാണ് നിലവില് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കൂടുതല് വിശദാംശങ്ങള് തുടരന്വേഷണത്തിന് ശേഷം വ്യക്തമായേക്കും. സമരത്തിനിടെ പരിക്കേറ്റ എന്എസ്യു പ്രവര്ത്തകരോടൊപ്പം രാഹുല് ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. ചഞ്ചല്യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മര്ദനത്തിന് നേതൃത്വം നല്കിയതെന്നും പൊലീസ് യൂണിഫോമിലില്ലാത്തവരും മര്ദിച്ചെന്നും പ്രവര്ത്തകര് പറഞ്ഞു.
https://www.facebook.com/Malayalivartha

























