ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു അന്തരിച്ചു....

ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു (86) കാനഡയിൽ അന്തരിച്ചു. 2002-ലെ മാഞ്ചെസ്റ്റർ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം.
നാടകീയമായ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് സുരാജ് ലതാ ദേവി നയിച്ച ഇന്ത്യ വീഴ്ത്തിയത് (3-2). ഗുർദിയാലിന്റെ തന്ത്രങ്ങളാണ് ടീമിന് ജയമൊരുക്കിയത്. ദ്യോണാചാര്യ പുരസ്കാരം ലഭ്യമായിട്ടുണ്ട്.
വൻഹിറ്റായ 2007-ലെ ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് സിനിമ ‘ചക് ദേ ഇന്ത്യ’ക്ക് പ്രചോദനമായത് ഇന്ത്യയുടെ ഈ കിരീടനേട്ടമാണ്.
"
https://www.facebook.com/Malayalivartha

























