ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ . സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ- ഇഎസ്ഐ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികളിലേയും ഡോക്ടർമാർ ഒരു കുടക്കീഴിൽ അണി നിരക്കുന്നത് തന്നെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. വർക്കല നടന്ന ഐഎംഎയുടെ 69 മത് വാർഷിക കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ മുഖ്യ സംഘടനയാണ് ഐഎംഎ. ഇത് പോലെയുള്ള എല്ലാ സംഘടനകളുടേയും കോ ഓർഡിനേഷനാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ നേട്ടം. ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ ഐഎംഎ ഭാരവാഹികൾ ഉൾപ്പെടെയുള്ള യോഗത്തിൽ നിന്നും ഉണ്ടായ ആശയമാണ് സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് എക്സ്പേർട്ട് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം എടുത്തത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് ഒരു തീരുമാനം എടുക്കാൻ എക്സ്പേർട്ട് കമ്മിറ്റിയുടെ അഭിപ്രായം സർക്കാർ തേടാറുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏത് ആശുപത്രിയിൽ ചികിത്സ തേടണം എന്നത് രോഗിയുടെ തീരുമാനമാണ്. മുഴുവൻ രോഗികൾക്കും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ നയം. സർക്കാർ മേഖലയിൽ പരിമിധികൾ ഉണ്ടെങ്കിലും അവിടെയുള്ള ഡോക്ടർമാരുടെ സേവനം അഭിനന്ദനാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ഉള്ള സൗകര്യം സർക്കാർ ആശുപത്രികളിലും എത്തിക്കാനാണ് സർക്കാർ ശ്രമം. അത് ആരോഗ്യപരമായ മത്സരമാകാണം. ആരോഗ്യ രംഗത്ത് പരസ്പരം ഒരിക്കലും തകർക്കാനുള്ള ശ്രമം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























