യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

കൊച്ചിയിൽ നിന്നും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ അപ്പാർട്മെന്റിൽ സുഹൃത്തായ യുവതിക്കൊപ്പം എത്തിയ 22കാരനെ മരിച്ചനിലയിൽ കണ്ടെത്തി. യുവാവ് കുഴഞ്ഞുവീണിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ബന്ധുക്കളുടെ പരാതിയും സംഭവത്തിൽ ഉയരുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ യുവതിയെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജുവാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തായ യുവതിയും കാക്കനാട് ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയത്. എന്നാൽ അന്ന് രാത്രി എട്ടുമണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ ഫോണിൽ വിളിച്ചുവരുത്തി. സഹോദരൻ എത്തിയശേഷം ഇരുവരും ചേർന്നാണ് ബ്രൈറ്റിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
യുവാവിന്റെ മരണത്തിന് പിന്നാലെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അപ്പാർട്മെന്റിലെ മുറിയിൽ ബ്രൈറ്റ് കുഴഞ്ഞുവീണിട്ടും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അപ്പാർട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നിട്ടും ബ്രൈറ്റിന്റെ സഹോദരൻ എത്തുന്നതുവരെ കാത്തുനിന്നുവെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആക്ഷേപം. ഈ സാഹചര്യത്തിൽ യുവാവിന് വൈദ്യസഹായം ലഭിക്കാൻ ഉണ്ടായ കാലതാമസവും പ്രധാന ചർച്ചാവിഷയമാകുകയാണ്.
അതേസമയം, ബ്രൈറ്റിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന തരത്തിലുള്ള നിഗമനങ്ങളിലേക്ക് ഇപ്പോൾ കടക്കാനാകില്ല. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വെറും അഞ്ചുമണിക്കൂറിനിടെ ഒരു യുവാവിന്റെ ജീവിതം അവസാനിച്ച സംഭവത്തിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം, ബ്രൈറ്റ് കുഴഞ്ഞുവീണ സമയത്തുതന്നെ അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നോ എന്നതാണ്. ബന്ധുക്കളുടെ പരാതിയും സംഭവത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലെ ഓരോ നിമിഷത്തിന്റെയും പ്രാധാന്യം വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.
https://www.facebook.com/Malayalivartha

























