വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്

ഏപ്രിൽ ,മെയ് ,ജൂൺ , മാസത്തിലെ വിത്തുതേങ്ങ സംഭരണത്തിന്റെ ഭാഗമായി നാളികേര കർഷകർക്ക് നൽകാനുള്ള തുക പൂർണമായും വിതരണം ചെയ്തതായി മന്ത്രി ടി. സിദ്ദിഖ്. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലായി 1,879 കർഷകർക്ക് ആകെ 1.97 കോടി രൂപയാണ് വിതരണം ചെയ്തത്.
കോഴിക്കോട് ജില്ലയിൽ 686 കർഷകർക്ക് 1.52 കോടി രൂപയും തൃശൂർ ജില്ലയിൽ 1,069 കർഷകർക്ക് 24.49 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 124 കർഷകർക്ക് 19.92 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























