ഡല്‍ഹിയില്‍ നിന്നും വന്ന മുഖ്യമന്ത്രി പെരുവഴിയിലായി, ഔദ്യോഗിക വാഹനവും എസ്‌കോര്‍ട്ടുമില്ലാതെ മുഖ്യമന്ത്രി ടാക്‌സിയില്‍ കയറി സെക്രട്ടേറിയേറ്റിലെത്തി

ഒരു മുഖ്യമന്ത്രിയ്‌ക്കും ഈ ഗതി വന്നിട്ടില്ല. ഔദ്യോഗിക വാഹനത്തേയും പൈലറ്റ് വാഹനത്തേയും ഒരു മുഖ്യമന്ത്രി കാത്തു നില്‍ക്കുകയെന്നു വച്ചാല്‍ ? അതാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സംഭവിച്ചത്. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അപാകതകള്‍ കേന്ദ്രത്തെ ധരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത്. അതിനു ശേഷം ഇന്നു രാവിലെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസംഗങ്ങളുടെ പിശക് കാരണം മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയെന്ന കാര്യം പോലീസിനേയോ ഔദ്യോഗിക വാഹനം കൈകാര്യം ചേയ്യുന്നവരേയും അറിയിക്കാന്‍ അവര്‍ വിട്ടു. അല്‍പ നേരം മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കാത്തു നിന്നു. വാഹനം വരാന്‍ വൈകുമെന്ന അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ടാക്‌സി വിളിക്കാന്‍ സഹായികളോടു പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി ടാക്‌സിയില്‍ എസ്‌കോര്‍ട്ട് വാഹനത്തിന്റെ അകമ്പടിയില്ലാതെ സെക്രട്ടേറിയേറ്റില്‍ എത്തുകയായിരുന്നു.
അടുത്തിടേയാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ കണ്ണൂരില്‍ ആക്രമണമുണ്ടായത്. അതോടെ ശക്തമായ സുരക്ഷയാണ് മുഖ്യമന്ത്രിയ്‌ക്ക് ഒരുക്കിയിരുന്നത്. എന്നാല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും തകരുന്ന ഒന്നായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ യാത്ര.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha