ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസ്: മുഖ്യപ്രതി അഞ്ജലി തിരുവനന്തപുരത്ത് പിടിയില്‍; അറസ്റ്റ് സര്‍ക്കാര്‍ ജീവനക്കാരനെ നഗ്‌നനാക്കി സ്ത്രീക്കൊപ്പം ഫോട്ടോ എടുത്ത കേസില്‍

സര്‍ക്കാര്‍ ജീവനക്കാരനെ നഗ്‌നനാക്കി സ്ത്രീക്കൊപ്പം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിനി അഞ്ജലി എന്ന പ്രിയയാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്.
സംഘത്തിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരടങ്ങിയ സംഘത്തെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് പ്രിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സംഘത്തിലെ ഒരാളെയും കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം സ്വദേശിയായ വികാസ് ഭവന്‍ ജീവനക്കാരനെ നഗ്‌നയായ സ്ത്രീകൊപ്പം വിവസ്ത്രനാക്കി നിറുത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിനികളായ യുവതികള്‍ ടെയിനില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫഌറ്റിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് ഇയാളെ നഗ്‌നനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ പണം തരാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ പേഴ്‌സിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുക്കുകയും ചെയ്തു. നാലു ലക്ഷം രൂപ തരാതെ മുറി വിട്ട്് പുറത്തു പോകാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെ ഇയാള്‍ ബന്ധുവിനെയും സുഹൃത്തുക്കളെയും വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
പണം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയ സുഹൃത്തുക്കള്‍ കാരണങ്ങള്‍ തിരക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുമാരപുരത്തെ വാടക വീട്ടില്‍ എത്തി പണം കൈമാറുന്നതിനിടയിലാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























