തച്ചങ്കരിയെ തുണച്ച് പിണറായി , പാവം ശശീന്ദ്രന്‍

ടോമിന്‍ തച്ചങ്കരിയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദാഷണ്യം തള്ളി. എന്‍സിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന മന്ത്രിയുടെ പ്രസ്താവനയോട് തച്ചങ്കരി മികച്ച ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ മാതൃകാപരമാണെന്നുമായിരുന്നു പ്രതികരണം.
പെട്രോള്‍ പമ്പില്‍ ഹെല്‍മറ്റ് ധരിച്ചെത്തണമെന്ന നിര്‍ദ്ദേശം മുതല്‍ ഐഎഎസുകാരുടെ വാഹനത്തിലെ കൊടി വരെയുള്ള വിഷയങ്ങളില്‍ മന്ത്രിയും സെക്രട്ടറിയും വിരുദ്ധാഭിപ്രായക്കാരായിരിക്കുമ്പോഴാണ് ഒരേ ഓഫീസില്‍ മൂന്നു വര്‍ഷം ജോലി ചെയ്തവരെ സ്ഥലം മാറ്റാന്‍ തച്ചങ്കരി തീരുമാനിച്ചത്. ഒന്നിനും മന്ത്രിയുടെ അംഗീകാരം അദ്ദേഹം നേടിയിരുന്നില്ല. പകരം തോന്നും പടിയാണ് കാര്യങ്ങള്‍ ചെയ്തു പോന്നിരുന്നത്. സ്ഥലംമാറ്റ ഉത്തരവ് ഗതാഗതമന്ത്രി മരവിപ്പിച്ചതോടെ മാതൃകാപുരുഷന്‍ എന്ന കോട്ടണിഞ്ഞ് തച്ചങ്കരി രംഗത്തെത്തി.
പിണറായിയും ഉമ്മന്‍ചാണ്ടിയുമായും ഒരേ സമയം നല്ല ബന്ധം പുലര്‍ത്തുന്ന സിവില്‍ സര്‍വീസുകാരനാണ് തച്ചങ്കരി. സമയാസമയം നേതാക്കളെ സുഖിപ്പിക്കാനറിയാം. അതേസമയം കോടി കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങള്‍ തച്ചങ്കരിയുടെ പേരിലുണ്ട്. അച്യുതാനന്ദന്‍ തച്ചങ്കരിക്ക് പൂര്‍ണമായും എതിരാണ്. തച്ചങ്കിരിയെ സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍ വിഎസ് ഉമ്മന്‍ചാണ്ടിയുമായി കൊമ്പു കോര്‍ത്തിരുന്നു.
കൈരളി ചാനല്‍ തുടങ്ങുമ്പോള്‍ അതിനാവശ്യമായ ക്യാമറയും മറ്റും സിംഗപ്പൂരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിച്ചു നല്‍കിയത് തച്ചങ്കരിയാണ്. അന്ന് അദ്ദേഹത്തിന് സ്വന്തമായി എറണാകുളത്ത് സ്റ്റുഡിയോ ഉണ്ടായിരുന്നു. മമ്മൂട്ടി, ജോണ്‍ ബ്രിട്ടാസ്, കോടിയേരി എന്നിവരുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഇടതു സഹയാത്രികനായ ബൂര്‍ഷ്യാ എന്നാണ് അദ്ദേഹം സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. എന്‍സിപിക്കാകട്ടെ ഗതാഗത വകുപ്പിലെ സ്ഥലമാറ്റത്തിലൂടെയാണ് പോക്കറ്റ് മണി ലഭിക്കുന്നത്. അതു തടഞ്ഞിരിക്കുകയുമാണ് കമ്മീഷണര്‍ ഇപ്പോള്‍.
https://www.facebook.com/Malayalivartha