Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഓര്‍ഡര്‍ ചെയ്യുന്നത് ആപ്പിള്‍ ഐ ഫോണ്‍, കിട്ടുന്നത് ചൈനീസ് മോഡല്‍ ഐ ഫോണ്‍, ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ ഇങ്ങനെ

27 JULY 2016 09:35 AM IST
മലയാളി വാര്‍ത്ത

വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു ലാഭകരമാണ് ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം, അതിപ്പോ ഫോണായാലും കാറായാലും വീടായാലും മലയാളികള്‍ക്കിപ്പോ ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടത്തിനാണ് താല്‍പര്യം. ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ അനവധി തട്ടിപ്പുകളും കബളിപ്പിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരും തട്ടിപ്പിനിരയാകുന്നവരും നിരവധിയാണ്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ആളുകളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നറിയുമ്പോള്‍ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറുവശം നമുക്ക് മനസിലാകും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടനിര്‍മാണ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആപ്പിള്‍ ഐ ഫോണ്‍ ഓണ്‍ലൈന്‍ വഴി നല്‍കാമെന്ന് പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇപ്പോള്‍ ബെംഗളൂരുവിലെ ഹൊസൂര്‍ മെയിന്‍ റോഡില്‍ ശ്രീമുനി റെഡ്ഡി ബില്‍ഡിങ്ങില്‍ താമസക്കാരനായ സാജനെ(35) നോര്‍ത്ത് സിഐ വൈ.നിസാമുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് ഐഫോണ്‍ നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തി പണം വാങ്ങിയശേഷം ചൈനാ നിര്‍മിത ഫോണ്‍ നല്‍കി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തതിന്റെ പേരിലാണ്.

വെബ്‌സൈറ് വഴി വിലകൂടിയ ആപ്പിള്‍ ഐ ഫോണിന്റെ പരസ്യം നല്‍കുകയും. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വിളിക്കുന്നവരോട് പുറം നാടുകളില്‍ നിന്ന് നികുതി വെട്ടിച്ചും,കള്ളക്കടത്തിലൂടെ വെട്ടിച്ചു കടത്തിയ ഐ ഫോണ്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് പതിവ്. വിലയുടെ പകുതി മുന്‍കൂര്‍ നല്‍കിയാല്‍ മൂന്നു ദിവസത്തിനകം ഫോണ്‍ എത്തിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. ഇതു വിശ്വസിച്ച് ഇയാള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്കു പണം നല്‍കിയവരാന് കബളിപ്പിക്കപ്പെട്ടത്.

ബംനാഗളൂരുവിലെ വിവിധ ബാങ്കുകളില്‍ നിന്ന് വ്യാജവിലാസത്തില്‍ തരപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്കാണ് സാജന്‍ ആവശ്യക്കാരോട് പണം നിക്ഷേപിക്കാന്‍ പറയുക. പണം നല്‍കി മൂന്നു ദിവസത്തിനകം ഫോണ്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ പരമാവധി ദിവസങ്ങള്‍ വൈകിയെത്തിയാണ് ഇയാള്‍ ഫോണ്‍ കൈമാറിയിരുന്നത്. പണം നല്‍കിയവരെ ഏതെങ്കിലും തിരക്കുള്ള സ്ഥലത്തേക്കു വിളിച്ചുവരുത്തി ഇവര്‍ക്കു മുന്‍പില്‍ ഡെലിവറി ബോയ് എന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന സാജന്‍ കയ്യിലുള്ള പൊതി കൈമാറും. ബില്‍ ഇല്ലാത്ത കള്ളക്കടത്ത് സാധനമായതിനാല്‍ ഇപ്പോള്‍ തുറക്കേണ്ടെന്നും പൊലീസ് കണ്ടാല്‍ പിടിക്കുമെന്നും മുന്നറിയിപ്പു നല്‍കി ബാക്കി പണവും വാങ്ങി മുങ്ങുകയാണു പതിവ്. ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ ചിലര്‍ പൊതി തുറക്കാന്‍ ശ്രമിക്കുമെങ്കിലും ഐ ഫോണിന്റെ പടം പതിച്ച കവര്‍ കാണുമ്പോള്‍ ബാക്കി പണം കൂടി നല്‍കുമായിരുന്നു. പിന്നീട് കവര്‍ തുറന്നു നോക്കുമ്പോഴാണ് ഉള്ളില്‍ വില കുറഞ്ഞ ചൈനാ നിര്‍മിത ഫോണാണെന്നു തിരിച്ചറിയുന്നതും കബളിപ്പിക്കപ്പെട്ട എന്നും മനസിലാകുന്നത്.

ബെംഗളൂരിവിലെയും ഫോര്‍ട്ട് കൊച്ചിയിലെയും വ്യാജവിലാസവും ഉപയോഗിച്ചു സിം കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളതിനാല്‍ ആവശ്യാനുസരണം നമ്പര്‍ മാറുകയും പുതിയ കസ്റ്റമറെ പിടിക്കാനും സാധിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍നിന്ന് 16 വര്‍ഷം മുന്‍പു ബെംഗളൂരിവിലേക്കു താമസം മാറിയ പ്രതി ഫോണ്‍ തട്ടിപ്പില്‍ മലയാളികളെയാണു പ്രധാനമായും ഇരകളാക്കിയത്. കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാജന്‍ ചതിച്ചവരില്‍ എംബിബിഎസ്, എംബിഎ, ബിടെക് വിദ്യാര്‍ഥികളും ഐടി പ്രഫഷനലുകളും മൊബൈല്‍ ഡീലര്‍മാരുമുണ്ട്.

ഇരിങ്ങാലക്കുട, തൃശൂര്‍, പുതുക്കാട്, മലപ്പുറം, ചങ്ങനാശ്ശേരി, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി സഹദിന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു.സാജനെ അറസ്റ്റു ചെയ്ത സിഐയുടെ സംഘത്തില്‍ എസ്‌ഐ ശരത്കുമാര്‍, എഎസ്‌ഐമാരായ ബോസ്, മോഹന്‍, റഫീഖ് സിപിഒമാരായ സുധീര്‍, ബിജു എന്നിവരുണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends