വീണ്ടും വ്യാജ സി.ഡി വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മലയാള സിനിമകള്‍ ശേഖരിച്ച് സി.ഡിയിലും മെമ്മറി കാര്‍ഡിലും പകര്‍ത്തി വില്‍പന നടത്തിയ രണ്ടുപേര്‍ തിരുവനന്തപുരത്തു അറസ്റ്റിലായി. ആന്റിപൈറസി സെല്‍ ഉദ്യോഗസ്ഥരും കഴക്കൂട്ടം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കഴക്കൂട്ടം സ്വദേശി ജയരാജ്, പശ്ചിമബംഗാള്‍ സ്വദേശി സഞ്ചയ് ബുനിയ എന്നിവര്‍ അറസ്റ്റിലായത്. ആന്റിപൈറസി സെല്‍ പൊലീസ് സൂപ്രണ്ട് വി.സി.മോഹനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴക്കൂട്ടം പൊലീസിനെ കൂടാതെ ആന്റിപൈറസി സെല്‍ പൊലീസ് ഉദ്യോഗസ്ഥരായ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പൃഥ്വിരാജ്, എസ്.ഐ റ്റി.വി.ഷിബു, എ.എസ്.ഐ വിഷ്ണുപ്രസാദ്, സി.പി.ഒമാരായ അസ്സീം, ഷാന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha