കേരളത്തിന് ഒരു പൊന്‍തൂവല്‍കൂടി

ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിന് മാറ്റ് കൂട്ടുന്നതിനായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യാടുഡേ നടത്തിയ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് സര്‍വ്വേയിലാണ് വിദ്യാഭ്യാസം, സൂക്ഷ്‌മ സമ്പദ്‌വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മികച്ച നേട്ടങ്ങളുമായി കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കഴിഞ്ഞ തവണ ഒന്നാംസ്ഥാനത്തായിരുന്ന ഗുജറാത്തിന് ഇത്തവണ നാലാംസ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. ഇന്ത്യാടുഡേയുടെ പുതിയ ലക്കത്തില്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സാമ്പത്തികമാന്ദ്യം കേരളത്തെ ബാധിച്ചിട്ടില്ലെന്നതിനുള്ള തെളിവാണ് ആഭ്യന്തര ഉത്‌പാദന വളര്‍ച്ചയിലെ പത്ത് ശതമാനം വര്‍ദ്ധന. മൂലധനച്ചെലവില്‍ മുപ്പത് ശതമാനം വര്‍ദ്ധനവും കേരളം രേഖപ്പെടുത്തി. ആളോഹരി വരുമാനത്തിലും കേരളം തന്നെയാണ് മുന്നില്‍. ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തില്‍ മുപ്പത്തഞ്ച് ശതമാനം വര്‍ദ്ധന ഉണ്ടായതും 25 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയില്‍ അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം വര്‍ദ്ധിച്ചതും കേരളത്തിന്റെ ആളോഹരി വരുമാനം മുന്‍പന്തിയിലെത്താന്‍ കാരണമായെന്ന് ഇന്ത്യാടുഡേ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha