സോളാര്‍ തീര്‍ന്നു ഇനി? ഗുരുവചനം സന്യാസിമാര്‍ ശരിക്കും മനസിലാക്കണം, താനാണ് മതമെന്ന് പറയുന്നവരെ കൊണ്ടുവരാനുള്ള വേദിയല്ല ശിവഗിരി

സോളാര്‍ സമരം അവസാനിപ്പിച്ചതിനു പുറകേ ശിവഗിരി വിഷയവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
താനാണ് മതമെന്ന് പറയുന്നവരെ കൊണ്ടുവരാനുള്ള സ്ഥലമല്ല ശിവഗിരിയെന്ന് നരേന്ദ്ര മോഡിയെ പേരെടുത്ത് പറയാതെ പിണറായി വിമര്‍ശിച്ചു. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദിയെ ശിവഗിരിയില്‍ കൊണ്ടുവന്നതിനെ രൂക്ഷമായി പിണറായി വിജയന്‍ വിമര്‍ശിച്ചത്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ഗുരുവചനമെന്നും അത് സന്ന്യാസിമാര്‍ ശരിക്കും മനസിലാക്കണമെന്നും പിണറായി പറഞ്ഞു. താനാണ് മതമെന്ന് പറയുന്നവരെ കൊണ്ടുവരാനുള്ള സ്ഥലമല്ല ശിവഗിരി. അധ്വാനിക്കുന്നവരുടെ സംഘടിത ശക്തിയെ ജാതിയാല്‍ ഭിന്നിപ്പിക്കുന്നത് ഗുരുനിന്ദ ആണെന്നും പിണറായി പറഞ്ഞു.
പരിഷത്ത് കനക ജൂബിലി ആഘോഷ സമാപനവും 51 മത് ശ്രീനാരായണ ധര്‍മ്മമാംസാ പരിഷത്തും ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞ ഏപ്രില്‍ 24 നാണ് ഗുജറാത്ത് നരേന്ദ്ര മോഡി
ശിവഗിരിയില്‍ എത്തിയത്.
മോഡി പങ്കെടുക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ ദിവസം മോഡിയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു.
മോഡി പ്രധാനമന്ത്രിയായതുകൊണ്ട് രാജ്യം മുടിയില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha