മോഡിയെ നേരിടാന്‍ ചെന്നിത്തല

ഭൂരിപക്ഷ സമുദായങ്ങള്‍ മോഡിക്ക് അനുകൂലമാകുമോ എന്ന് ഭയന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചെന്നിത്തലയെ മന്ത്രിസഭയിലെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രമേശിനെ മന്ത്രിസഭയിലെടുത്ത് എന്‍.എസ്.എസ് അടക്കമുള്ള ഭൂരിപക്ഷ സമുദായങ്ങളെ തൃപ്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ റവന്യൂ വകുപ്പ് അടൂര്‍ പ്രകാശില്‍ നിന്ന് എടുത്ത് മാറ്റുമെന്ന അഭ്യൂഹം വന്നതോടെ എസ്.എന്‍.ഡി.പി വാളോങ്ങി നില്‍ക്കുകയാണ്. എന്‍.എസ്.എസ് നേതൃത്വം ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം കാര്യമായെടുത്തിട്ടില്ല.
രമേശിനെ മന്ത്രിസഭയില്‍ നിന്ന് ഇതുവരെ അകറ്റി നിര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടി അവസാനം ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ശിവഗിരിയില്‍ നരേന്ദ്രമോഡി പങ്കെടുത്തതും ചില ക്രിസ്തീയ സഭകള്‍ മോഡിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുണ്ട്. സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ തെളിവുകളും ആരോപണങ്ങളുമായി ഇപ്പോഴും സജീവമായുള്ളത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ്. ഇതെല്ലാം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം ആഭ്യന്ത്രമന്ത്രിയായ ചെന്നിത്തല സോളാര്‍ കേസ് അടക്കം എ ഗ്രൂപ്പിനെതിരെ ആയുധമാക്കുമെന്നും അറിയുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്തപരാജയം ഉണ്ടായാല്‍ മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എളുപ്പവഴിയാകും. അതിനാല്‍ എ ഗ്രൂപ്പ് വലിയ ആശയക്കുഴപ്പത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha