സി.പി.എകാര്‍ വികലാംഗയുടെ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തി

വെള്ളറട: സി.പി.എം മെമ്പറും സി.ഐ.ടി.യു തൊഴിലാളിയും ചേര്‍ന്ന് വികലാംഗയുടെ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തി.
ഇരുവരെയും റിമാന്റ് ചെയ്തു. ആര്യന്‍കോട് മുക്കാല് വിള വാര്‍ഡ് മെമ്പറായിരിക്കെ കോടതി അയോഗ്യനാക്കിയ സുന്ദരേശനും (50), സി.ഐ.ടി.യു തൊഴിലാളിയായ ഷാജി (43)യും ചേര്‍ന്നാണ് തുടലി ജംഗ്ഷനിലെ വികലാംഗയായ മറിയ(40)യുടെ കട കുത്തിത്തുറന്ന് സിഗററ്റുകളും ശീതളപാനിയങ്ങളും കവര്‍ന്നത്.
ന്യൂഇയര്‍ ആഘോഷത്തിനിടെ മദ്യപിച്ച് എത്തിയ സി.പി.എം നേതാക്കള്‍ രാത്രി 11ന് വികലാംഗയുടെ വീട്ടിലെത്തി സിഗററ്റ് ആവശ്യപ്പെട്ടു. കട പൂട്ടിയതിനാല്‍ ഇപ്പോള്‍ എടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയ സംഘം വീണ്ടും തിരിച്ചെത്തി കടയുടെ നിരപലകകള്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മറിയ ആര്യന്‍കോട് പൊലീസിന് പരാതി നല്‍കി. രാത്രി തന്നെ രണ്ട് സി.പി.എം നേതാക്കളെയും പിടികൂടി.
https://www.facebook.com/Malayalivartha