ലോകസഭാ സീറ്റ് വിഭജനം കോണ്‍ഗ്രസിന് തലവേദനയാകും

രമേശിന്റെ മന്ത്രിസഭാ പ്രവേശനത്തിലൂടെ ഐ ഗ്രൂപ്പിനെ ആശ്വസിപ്പിക്കാനായെങ്കിലും ലോക്‌സഭാ സീറ്റ് വിഭജനം കോണ്‍ഗ്രസിന് വലിയ തലവേദനയാണ് വരുത്താന്‍ പോകുന്നത്. ആകെയുള്ള 20 സീറ്റുകളില്‍ 17 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിള്‍ മല്‍സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നത്. അത് സാധ്യമാകുമോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കോ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനോ ഉറപ്പില്ല. തമ്മിലടി കാരണം യുഡിഎഫ് സംവിധാനം വലിയ കതര്‍ച്ചയിലാണ്. അതും പോരാഞ്ഞ് ബാലകൃഷ്ണപിള്ളയും എടഞ്ഞിരിക്കുകയാണ്. ഇതെല്ലാം പരിഹരിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. അര്‍ഹിക്കുന്നത് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് വരെ ഇരുവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 17 സീറ്റ് കോണ്‍ഗ്രസ് എടുത്താല്‍ ബാക്കി മൂന്ന് സീറ്റാണ് ഘടകകഷികള്‍ക്കുള്ളത്. ലീഗിന് നിലവില്‍ രണ്ട് സീറ്റുകളും, കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ഉള്ളത്. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞതിനാല്‍ ഇത്തവണ രണ്ട് സീറ്റുകള്‍ വേണം എന്ന് കേരള കോണ്‍ഗ്രസ് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. മധ്യതിരുവിതാംകൂറിലെ നിര്‍ണായക ശക്തിയായ കേരളാ കോണ്‍ഗ്രസിനെ പിണക്കാന്‍ ഉമ്മന്‍ചാണ്ടിയും സംഘവും തയ്യാറാകില്ല.
പൊന്നാനി മണ്ഡലത്തില്‍ വെന്നിക്കൊടി പാറിക്കുന്ന ലീഗ് ഒരു മണ്ഡലവും കൂടി വേണമെന്ന് പറഞ്ഞു കഴിഞ്ഞു. സ്വന്തം നിലയില്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ അവര്‍ തുടങ്ങി. ആദ്യഘട്ടം പൂര്‍ത്തിയാക്കി. മാത്രമല്ല, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ പാരമ്പര്യവും അവകാശപ്പെടാവുന്നതാണ്. ലീഗും കേരള കോണ്‍ഗ്രസും കഴിഞ്ഞാല്‍ പിന്നെ എല്‍ഡിഎഫ് വിട്ടെത്തിയ വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയാണ് പ്രശ്‌നം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ആവശ്യപ്പെട്ടിട്ട് കിട്ടാതെ വന്നപ്പോഴാണ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് വിട്ടത്. ഇത്തവണയെങ്കിലും കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയാതെ വന്നാല്‍ അത് സോഷ്യലിസ്റ്റ് ജനതയ്ക്ക് നാണക്കേടാകും. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ വേണമെങ്കില്‍ എല്‍ഡിഎഫിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് പോലും അവര്‍ ചിന്തിച്ചേക്കും. അതിനുള്ള രഹസ്യ ചര്‍ച്ചകളും നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha