പോലീസില്‍ കലാപം; സെന്‍കുമാറും അലക്‌സാണ്ടര്‍ ജേക്കബും നേര്‍ക്കുനേര്‍

ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോര് രൂക്ഷമായി. ജയില്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ മുന്‍ജയില്‍ മേധാവി ഡോ.അലക്‌സാണ്ടര്‍ ജേക്കബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡി.ജി.പിയായ തനിക്ക് മെമ്മോ തരാന്‍ അഡീഷണല്‍ ഡി.ജി.പിക്ക് നിയമപരമായ പിന്‍ബലമില്ലെന്ന് അലക്‌സാണ്ടര്‍ ജേക്കബ് വാദിക്കുന്നു. സെന്‍കുമാറിന്റെ നോട്ടീസിന് അലക്‌സാണ്ടര്‍ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ മറുപടി ഉടന്‍ വാങ്ങി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ സെന്‍കുമാറിന് അന്ത്യശാസനം നല്‍കി. എന്നാല്‍ അലക്‌സാണ്ടര്‍ ജേക്കബിനെ 'തല്ലാന്‍' തനിക്കാവില്ലെന്ന് സെന്‍കുമാറും പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ഇ. ഗംഗാധരന്റെ നിര്‍ദ്ദേശാനുസരണമാണ് കോഴിക്കോട് ജില്ലാ ജയിലിലെ ക്യാമറകള്‍ അഴിച്ചുമാറ്റിയതെന്ന അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രസ്‌താവനയാണ് വിവാദമായത്. അലക്‌സാണ്ടര്‍ ജേക്കബിന്റെ വായ്‌ത്താരി ഏറ്റുപിടിച്ച് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രംഗത്തെത്തി. എന്നാല്‍ കമ്മീഷന്‍ ഇതിനെതിരെ കേസെടുത്തു. തുടര്‍ന്ന് സെന്‍കുമാര്‍ ഇത്തരത്തിലൊരു സംഭവമില്ലെന്ന് രേഖാമൂലം കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി തിരുവഞ്ചൂരിനെതിരെ ഉത്തരവിറക്കി. അമളി തുറന്നു സമ്മതിക്കണമെന്നാണ് കമ്മീഷന്റെ നിലപാട്.
മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍, കൊല്ലപ്പെട്ട സി.പി.എം നേതാവ് അഴീക്കോടന്‍ രാഘവന്റെ മകളുടെ ഭര്‍ത്താവാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം അറിയാമല്ലോ എന്നാണ് തിരുവഞ്ചൂര്‍ പത്ര സമ്മേളനത്തില്‍ ചോദിച്ചത്. എന്നാല്‍ തിരുവഞ്ചൂര്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha