ആശ്വസിക്കാം കേരളത്തിന്... കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ച ശേഷമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കൂവെന്ന് പ്രധാനമന്ത്രി

കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ച ശേഷമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്ഭവനില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തിരക്കിട്ട് നടപ്പാക്കരുത് എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്.
സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്നും വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 9.25നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് തലസ്ഥാനത്ത് എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി 7.50നാണ് പ്രധാനമന്ത്രി എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha