സരിതയെ വച്ച് എ ഗ്രൂപ്പ് കുഴിച്ച കുഴിയില്‍ വീണത് തിരുവഞ്ചൂര്‍

ഒരിടവേളയ്‌ക്ക് ശേഷം ആലസ്യത്തിലായിരുന്ന സരിത കേസുകള്‍ വീണ്ടും സജീവമാവുകയാണ്. ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസഭയില്‍ ഇടം കിട്ടാത്തതോടെയാണ് എല്ലാം വെളിപ്പെടുത്തുമെന്ന വെല്ലുവിളിയോടെ സരിത തന്നെ പ്രത്യക്ഷപ്പെട്ടത്. സരിത കോടതിയ്‌ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഗണേഷ്‌കുമാറിന്റെ കൈവശമുണ്ടെന്നുള്ള വാര്‍ത്തയുണ്ട്. എന്തായാലും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനെ തറ പറ്റിക്കാനുള്ള എ ഗ്രൂപ്പിന്റെ ഗൂഡ ശ്രമത്തില്‍ അവസാനം വീണുടഞ്ഞത് എഗ്രൂപ്പിന്റെ ആഭ്യന്തര മന്ത്രി തന്നെയാണ്.
സരിത വിഷയം അധികമാരും ചര്‍ച്ചചെയ്യാതിരുന്ന സമയത്താണ് സോളാര്‍ കേസില്‍ സരിതയെ അറസ്റ്റു ചെയ്യുന്നത്. പെരുമ്പാവൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ സരിതയെ ചോദ്യം ചെയ്‌തു. എന്നാല്‍ സരിതയുടെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ അമ്പരിപ്പിച്ചു. ഐ ഗ്രൂപ്പിലെ വമ്പന്മാരായ മന്ത്രിമാരുടെ പേരുകള്‍ സരിത നിര്‍ത്താതെ പറഞ്ഞു. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ , മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ , മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ... സരിതയുടെ വിഐപി ബന്ധം പോലീസ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി.
ഇക്കാര്യം വളരെ രഹസ്യമായി തിരുവഞ്ചൂരിനെ അറിയിച്ചു. ഉടന്‍ തന്നെ എ ഗ്രൂപ്പിലെ പല ഉന്നതന്മാരും രഹസ്യമായി കൂടിയാലോചിച്ചു. വിശാല ഐ ഗ്രൂപ്പിലെ മന്ത്രിമാരെ ശാസ്‌ത്രീയമായി ഒതുക്കാന്‍ കിട്ടിയ അവസരം നന്നായി വിനിയോഗിക്കണമെന്ന് എ ഗ്രൂപ്പ് രഹസ്യ അജണ്ട ഉണ്ടാക്കി.
അങ്ങനെ സരിതയെ പീഡിപ്പിച്ച ഐഗ്രൂപ്പ് മന്ത്രിമാരുടെ പേരുകള്‍ ചാനലുകളില്‍ മിന്നിമറഞ്ഞു.
ഇതിനു പുറമേ സരിതയില്‍ കുടുങ്ങാത്ത ഐ ഗ്രൂപ്പ് മന്ത്രിയായ സിഎന്‍ ബാലകൃഷ്‌ണനെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുടെ പേരിലും എ ഗ്രൂപ്പുകാര്‍ വേട്ടയാടി.
ഐഗ്രൂപ്പിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു എ ഗ്രൂപ്പിന്റെ ഈ നിലപാടുകള്‍ . തുടര്‍ന്നാണ് ഐഗ്രൂപ്പ് നേതാക്കള്‍ എഗ്രൂപ്പ് നേതാക്കളെ കുടുക്കാനുള്ള കച്ചിത്തുരുമ്പിനായി പരക്കം പാഞ്ഞത്. അങ്ങനെ ശാലു മേനോനില്‍ തട്ടി തിരുവഞ്ചൂര്‍ വീണു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലായതോടെ തിരുവഞ്ചൂര്‍ അപകടം മണത്തു. ഇതിനായുള്ള വിത്തും വളവുമെല്ലാം ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിമാരും ആവശ്യത്തിന് ഇട്ടു കൊടുത്തു. ഗ്രൂപ്പ് പോരിനൊടുവില്‍ എ ഗ്രൂപ്പ് കുഴിച്ച കുഴിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അവസാനം ഞെഞ്ചിടിച്ചു വീണു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha